ആദ്യ ഭാര്യ ചന്ദനയെന്ന വാദം അംഗീകരിച്ച് ബാല; പക്ഷെ ആ കല്യാണം ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി മാത്രം: ഒടുവിൽ തുറന്നു പറച്ചിൽ
നടൻ ബാല ഈയിടെയായിരുന്നു നാലാമതും വിവാഹിതനായത്. ആദ്യം ഒരു കന്നട പെൺകുട്ടിയെയും, പിന്നീട് മലയാളിയും ഗായികയുമായ അമൃത സുരേഷിനെയും ഇത് വേർപിരിഞ്ഞ ശേഷം മലയാളിയും ഡോക്ടറുമായ എലിസബത്ത് ഉദയകുമാറിനെയും ആയിരുന്നു ബാല വിവാഹം കഴിച്ചിരുന്നത്. എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ട് തന്നെ നിയമനടപടികളിലേക്ക് കടക്കേണ്ട കാര്യം ബാലയ്ക്കില്ലായിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റവും ഒടുവിൽ തമിഴ്നാട് സ്വദേശിയും ബന്ധുവുമായ കോകിലയുമായുള്ള വിവാഹം.
കോകിലയുമായുള്ള വിവാഹത്തിനു പിന്നാലെ താരം കൊച്ചിയിൽനിന്നും വിവിധ വിവാദങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നു. എന്നാലിപ്പോഴിതാ ‘നാലാം കെട്ട് കഴിഞ്ഞു ഇനി എന്നാ അഞ്ച്’ എന്നുള്ള ആളുകളുടെ നിരന്തര പരിഹാസത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം. താരത്തിന്റെ ആദ്യ വിവാഹം ഒരു കന്നഡ പെണ്കുട്ടിയായിട്ടാണെന്ന കാര്യം മുൻഭാര്യ അമൃത ആയിരുന്നു വെളിപ്പെടുത്തിയത്. ഇക്കാര്യത്തിലും ബാല വ്യക്തത വരുത്തിയിട്ടുണ്ട്.
'ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം കള്ളമാണ്. ഞാൻ നിയമപരമായി രണ്ട് വിവാഹം മാത്രമേ ചെയ്തിട്ടുള്ളു. അതിൽ രണ്ടാമത്തെയാൾ കോകിലയാണ്. വിവാദങ്ങളിൽ പറയുന്ന ചന്ദന എന്ന കന്നഡക്കാരി തന്റെ ബാല്യകാല പ്രണയിനി ആണ്. ആറാം ക്ലാസ് മുതല്‍ ചന്ദനയും ഞാനും ഒന്നിച്ച് പഠിച്ചതാണ്.കന്നഡക്കാരിയാണെന്ന് നിങ്ങൾ പറയുന്നു, പക്ഷെ റെഡ്ഡി എന്ന് പറഞ്ഞാല്‍ തെലുങ്കാണ്. 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചതാണ്. ഈ വിവാഹം പിന്നീട് ക്യാന്‍സല്‍ ചെയ്തു. ഇത് ഞാന്‍ അമൃതയോട് പറഞ്ഞിട്ടുണ്ട്.
നിലവിൽ പ്രചരിക്കുന്നതൊക്കെ പച്ചക്കള്ളമാണ്. ഞാൻ നാല് കെട്ടിയവൻ അല്ല. നിയമപരമായി രണ്ട് കല്യാണം ആണ് കഴിച്ചത്. അതിൽ രണ്ടാമത്തയാളാണ് കോകില. ഈ വാര്‍ത്തകളൊക്കെ വന്നപ്പോള്‍ ചന്ദന എന്നെ യുഎസില്‍ നിന്ന് വിളിച്ചിരുന്നു. ഇവിടത്തെ വാർത്തകൾ കേട്ട് അവൾ ചിരിക്കുകയായിരുന്നു, ബാല പറയുന്നു.
What's Your Reaction?