'മേജർ മുകുന്ദിന്റെയും റബേക്കയുടെയും യഥാർത്ഥ ലോകം കണ്ടു'; അമരന് ആശംസകളുമായി സൂര്യയും ജ്യോതികയും

Nov 5, 2024 - 17:17
 0  4
'മേജർ മുകുന്ദിന്റെയും റബേക്കയുടെയും യഥാർത്ഥ ലോകം കണ്ടു'; അമരന് ആശംസകളുമായി സൂര്യയും ജ്യോതികയും

ശിവകാർത്തികേയൻ നായകനായി തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് അമരൻ. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും മറ്റു താരങ്ങളുടെ ഭാഗത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ അമരൻ സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് സൂര്യയും ജ്യോതികയും. സിനിമയുടെ നിർമാതാക്കളായ രാജ്കമൽ ഫിലിംസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജ്യോതികയും സൂര്യയും സൂര്യയുടെ പിതാവ് ശിവകുമാറും രാജ്‌കുമാർ പെരിയസാമിക്കും മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും രാജ്കമൽ ഫിലിംസ് പങ്കുവെച്ചിട്ടുണ്ട്.

ഇതിന് പുറമെ സൂര്യ സിനിമയെ സമൂഹ മാധ്യമങ്ങളിലൂടെ പ്രശംസിച്ചിട്ടുമുണ്ട്. 'മേജർ മുകുന്ദിൻ്റെയും റബേക്കയുടെയും യഥാർത്ഥ ലോകം കണ്ടു. അമരൻ ഏറെ ഇഷ്ടമായി. എല്ലാവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,' എന്ന് സൂര്യ കുറിച്ചു.

അതേസമയം അമരൻ ആഗോളതലത്തിൽ 100 കോടിയിലധികം രൂപ നേടി തേരോട്ടം തുടരുകയാണ്. വളരെ ചെറിയ സമയം കൊണ്ടാണ് അമരൻ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ മൂന്നാമത്തെ 100 കോടി ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ കളക്ഷൻ ഇങ്ങനെ തന്നെ തുടർന്നാൽ ശിവകാർത്തികേയന്റെ കരിയറിലെ ആദ്യ 200 കോടിയാകും അമരൻ എന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow