ഗുരുവായൂർ അമ്പലനടയിൽ, വാഴ ടീം വീണ്ടും ഒന്നിക്കുന്നു, പ്രതീക്ഷയിൽ സിനിമാ പ്രേമികൾ

Nov 16, 2024 - 16:46
 0  2
ഗുരുവായൂർ അമ്പലനടയിൽ, വാഴ ടീം വീണ്ടും ഒന്നിക്കുന്നു, പ്രതീക്ഷയിൽ സിനിമാ പ്രേമികൾ

ഗുരുവായൂർ അമ്പലനടയിൽ, വാഴ ടീം വീണ്ടും ഒന്നിക്കുന്നു. അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി മാർക്കോസ്, മല്ലിക സുകുമാരൻ എന്നീവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വ്യസനസമ്മേതം ബന്ധുമിത്രാദികൾ" എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

 WBTS പ്രൊഡക്ഷൻസിന്റെയും, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസിന്റെയും ബാനറുകളിൽ വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം: റഹീം അബൂബക്കർ, സംഗീതം അങ്കിത് മേനോൻ, ക്രീയേറ്റീവ് ഡയറക്ടർ: വിപിൻ ദാസ്, കോസ്റ്യൂംസ്: അശ്വതി ജയകുമാർ, എഡിറ്റർ: ജോൺ കുട്ടി, സൗണ്ട് ഡിസൈൻ: അരുൺ എസ്‍  മണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള.  പ്രൊമോഷൻ കൺസൽട്ടന്റ് - വിപിൻ കുമാർ.വി, പി ആർ ഒ: എ. എസ്. ദിനേശ്.

What's Your Reaction?

like

dislike

love

funny

angry

sad

wow