അറസ്റ്റിലായ ഒരുപാട് പേര്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ! മുകേഷിനെ ന്യായീകരിച്ച് മന്ത്രി

Sep 27, 2024 - 20:58
 0  26
അറസ്റ്റിലായ ഒരുപാട് പേര്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ! മുകേഷിനെ ന്യായീകരിച്ച് മന്ത്രി

 ലൈംഗിക പീഢന കേസില്‍ അറസ്റ്റിലായ എം മുകേഷ് എംഎല്‍എയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. അറസ്റ്റിലായ ഒരുപാട് പേര്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ. അറസ്റ്റിലായെങ്കില്‍ അദ്ദേഹം കുറ്റവാളി ആകുന്നില്ലല്ലോയെന്നും മന്ത്രി ചോദിച്ചു.

കോടതി ഒരു നിഗമനത്തില്‍ എത്തുമ്പോള്‍ അല്ലേ കുറ്റവാളി ആണോ എന്ന് തീരുമാനിക്കേണ്ടത്. അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു സ്ഥാനമല്ല എംഎല്‍എ സ്ഥാനം. തുടര്‍നടപടിയില്‍ പോയതിന് ശേഷം അല്ലേ ചര്‍ച്ച ചെയ്തിട്ട് കാര്യമുള്ളുവെന്നും സജി ചെറിയാന്‍ പറഞ്ഞു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. മരട് പൊലീസാണ് നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow