പുഷ്പ 2വിന്റെ ടിക്കറ്റിന് 3000 രൂപയോ? ടിക്കറ്റ് നിരക്ക് ഇങ്ങനെ വർധിപ്പിക്കുന്നതിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിർമാതാക്കളോട് ആരാധകർ
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പുഷ്പ 2 ഡിസംബര്‍ അഞ്ചിന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിനായി മലയാളികളും വലിയ കാത്തിരിപ്പിലാണ്. റിലീസ് അടുക്കുന്തോറും പുഷ്പ 2വുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ക്ക് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് കണക്കുകളൊക്കെ ഇതിനകം റെക്കോർഡിലേക്ക് എത്തിക്കഴിഞ്ഞു. എന്നാലിപ്പോൾ ചിത്രത്തിന്‍റെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ആരാധരെ അങ്കലാപ്പിലാക്കിയിരിക്കുന്നത്.
അതിനൊപ്പം തന്നെ സിനിമയുടെ ടിക്കറ്റ് ചാർജ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനങ്ങളും ഉയരുകയാണ്. രാജ്യത്തെ പല തിയേറ്ററുകളിലും സിനിമയുടെ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ് എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ പറയുന്നത്. ബുക്കിങ് പോർട്ടലുകളിൽ 500 മുതൽ 3000 വരെയാണ് സിനിമയുടെ ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഡൽഹിയിൽ പിവിആർ ഡയറക്ടേഴ്സ് കട്ടിൽ പുഷ്പയുടെ ഹിന്ദി 2 ഡി പതിപ്പിന്റെ ഒരു ടിക്കറ്റിന് 2400 രൂപയാണ് നിരക്ക്. മുംബൈ മെയ്സൺ ജിയോ വേൾഡ് ഡ്രൈവിൽ ഒരു ടിക്കറ്റിന് 2100 രൂപയും.
സംഗതി ഇങ്ങനെയായതോടെ വലിയ പ്രതിഷേധത്തിലാണ് ആരാധകർ.'ടിക്കറ്റ് നിരക്ക് ഇങ്ങനെ വർധിപ്പിക്കുന്നതിലൂടെ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ആദ്യദിന കളക്ഷൻ റെക്കോർഡുകൾ ഉണ്ടാക്കുവാനാണോ? അങ്ങനെയെങ്കിൽ ടിക്കറ്റ് നിരക്ക് 5000 ആക്കുക. ലൈഫ് ടൈം റെക്കോർഡുകൾ തകർക്കുക. ഇത് ആരാധകർക്കുള്ളതല്ല, ചൂഷണമാണ്' എന്നാണ് പല പ്രേക്ഷകരുടെയും കമന്റ്.
What's Your Reaction?