'ഇവൾ കുളിക്കില്ലെന്ന് ആരുപറഞ്ഞു! സ്പ്രേ ഹറാം അല്ലെ?'; 4 മില്യൺ അടിച്ച റീൽസിന് താഴെ ജാസ്മിനെ വിമർശിച്ച് വിമർശകർ

Oct 19, 2024 - 19:33
 0  2
'ഇവൾ കുളിക്കില്ലെന്ന് ആരുപറഞ്ഞു! സ്പ്രേ ഹറാം അല്ലെ?'; 4 മില്യൺ അടിച്ച റീൽസിന് താഴെ ജാസ്മിനെ വിമർശിച്ച് വിമർശകർ

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക വിമർശനം ഏറ്റുവാങ്ങിയ മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഷോ ആരംഭിച്ച നാൾമുതൽ വിവാദ നായികയായി തുർന്ന ജാസ്മിനുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. ബിഗ്‌ബോസ് വീട്ടിൽ എത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ സഹമത്സരാർത്ഥി ഗബ്രിയുമായി ഉണ്ടായ സൗഹൃദവും പിന്നീട് ഉടലെടുത്ത പ്രണയ കോംബോ ഒക്കെയായിരുന്നു ഇരുവർക്കും വീടിനകത്തും പുറത്തും ഒരുപോലെ വിമർശനങ്ങൾ വാങ്ങികൊടുത്തത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക വിമർശനം ഏറ്റുവാങ്ങിയ മത്സരാർത്ഥികളാണ് ഇരുവരും. വൃത്തിയില്ല, കുളിക്കില്ല, എന്നീ ആരോപണങ്ങളും ജാസ്മിന് നേരെ ഉയർന്നിരുന്നു. ഒരു സമയത്ത് സമാനതകളില്ലാത്ത സൈബറാക്രമണവും താരം മലയാളികളിൽ നിന്നും നേരിട്ടിട്ടുണ്ട്.

ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ജാസ്മിൻ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. സുഹൃത്ത് ​ഗബ്രിയോടൊപ്പം മേഘാലയയിലേക്ക് യാത്ര പോയതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ജാസ്മിൻ പങ്കുവച്ച റീൽ ആണ് താരത്തിന്റെ ആരാധകരും വിമർശകരും ഇപ്പോൾ ആ​ഘോഷമാക്കുന്നത്. മേഘാലയയിലെ നദിയിൽ കുളിക്കുന്ന സീനുകളായിരുന്നു റീൽ. സുഖംപ്രാപിക്കുന്നതിനുള്ള യാത്ര തുടങ്ങുന്നത് സ്വയം ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴാണ് (‘’THE JOURNEY TOWARDS HEALING BEGINS WITH SELF-LOVE ‘’) എന്ന അടിക്കുറിപ്പോടെയായിരുന്നു റീൽ പങ്കുവച്ചത്. ഇതിനോടകം നാല് മില്യനിലധികം  കാഴ്ചക്കാരെയും ഇത് സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ ആരെയും അങ്ങനെയൊന്നും ചുമ്മാ വിടാൻ ഉദ്ദേശിക്കാത്ത ഒരുപറ്റം സൈബർ മലയാളികൾ  ഇവിടെയും പരിഹാസ കമന്റുകളുമായി എത്തിയിട്ടുണ്ട് . പെർഫ്യൂം ഹറാം ആണെന്ന് പറഞ്ഞവളാണ് ഇപ്പോൾ ഇങ്ങനെ നടക്കുന്നതെന്നും ജാസ്മിൻ കുളിക്കാത്തവളാണ് എന്ന് പറയുന്നവർ ഇത് കാണണമെന്നും ജാസ്മിനെ ട്രോളി പലരും കമന്റെഴുതിയാതായി കാണാം. ജാസ്മിന്റെ വെള്ളം അലർജി, ഇസ്ലാമിലെ ഹറാം എന്നിവയായിരുന്നു നെ​ഗറ്റീവ് കമന്റുകളുടെ പ്രധാന ഉള്ളടക്കം. എന്നാൽ ചിലർ ജാസ്മിനെ പ്രശംസിച്ചും കമന്റ് പങ്കുവച്ചിട്ടുണ്ട്. അവനവനെ സ്വയം അം​ഗീകരിക്കുന്നതും സ്നേഹിക്കുന്നതുമാണ് സന്തോഷത്തിലേക്കുള്ള താക്കോൽ എന്നും ചിലർ കമന്റെഴുതി.

What's Your Reaction?

like

dislike

love

funny

angry

sad

wow