എന്താണ് ​ദൈവമൊന്നുമല്ലല്ലോ? ആരെങ്കിലും നല്ലൊരു ഷർട്ട് ഇട്ട് വന്നാൽ ഊരിപ്പിക്കും, മമ്മൂട്ടിയുടെ ഈഗോയെ കുറിച്ച് പൊളി ഫിറോസ് പറഞ്ഞത് നേരോ?

Dec 14, 2024 - 16:31
 0  3
എന്താണ് ​ദൈവമൊന്നുമല്ലല്ലോ? ആരെങ്കിലും നല്ലൊരു ഷർട്ട്  ഇട്ട് വന്നാൽ ഊരിപ്പിക്കും, മമ്മൂട്ടിയുടെ ഈഗോയെ കുറിച്ച് പൊളി ഫിറോസ് പറഞ്ഞത് നേരോ?

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, മിനുക്കും തോറും മാറ്റുകൂടുന്ന പൊന്ന്. മലയാള സിനിമയിലെ താര രാജാവ് മെഗാസ്റ്റാർ മമ്മൂക്കയെ വിശേഷിപ്പിക്കാൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിരന്തരം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് ഇവയൊക്കെ. കാലത്തിനൊത്ത മട്ടും ഭാവവും ഉള്ള മമ്മൂക്ക ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തും സിനിമകൾ നിർമ്മിച്ചും മലയാളത്തിന് തന്നെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്.

അതേസമയം കണ്ണടച്ച പുകഴ്ത്തലുകൾ മാത്രമല്ല താരത്തിന് അസാമാന്യ മുൻകോപമാണെന്നും ജാഡയാണെന്നും ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് കോസ്റ്റിയൂം ഡിസൈനർ കൊടുക്കുന്ന വേഷം നിരസിക്കുന്ന ഹെയർ സ്റ്റൈൽ മാറ്റാൻ മടിക്കുന്ന മമ്മൂക്കയെ കുറിച്ചുമെല്ലാം പലകഥകൾ   വന്നിട്ടുമുണ്ട്. ഇത്തരത്തിൽ ഈ കഴിഞ്ഞ ദിവസം ബി​ഗ്ബോസ് താരവും അവതാരകനുമായ പൊളി ഫിറോസ് എന്ന ഫിറോസ് ഖാൻ പറഞ്ഞ ചില കാര്യങ്ങളാണ് താരത്തിന്റെ ആരാധകരെ ആശയ കുഴപ്പത്തിലാക്കിയിരിക്കുന്നത്. മമ്മൂക്ക 80 ശതമാനം പാവം മനുഷ്യനാണെങ്കിലും അം​ഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ മെഗാ സ്റ്റാറിൽ ഉണ്ടെന്നാണ് താരം വ്യക്തമാക്കിയത്.

ഷൂട്ടിംഗ് സെറ്റുകളിൽ മമ്മൂട്ടി രാജാവിനെ പോലെയാണ് പെരുമാറുന്നത്. ആരെങ്കിലും  പുള്ളി ഇട്ടതിനെക്കാളും നല്ലൊരു ഷർട്ട്  ഇട്ട് വന്നാൽ നിർദ്ദയം  അദ്ദേഹമത് ഊരിപ്പിക്കും. അത്തരം ഈ​ഗോയുള്ളയാളാണ് മമ്മൂട്ടി എന്നുമാണ് പൊളി ഫിറോസ് പറഞ്ഞത്.

അടിയാളന്മാരെ പോലെ കുമ്പിട്ട് നിൽക്കുന്ന ചില ആൾക്കാരുണ്ട്. നട്ടെല്ല് വളച്ച് നിൽക്കുന്ന ടീമുകൾക്ക് വീണ്ടും ചാൻസ് കൊടുക്കും. ‍ഞാനും നട്ടെല്ല് വളഞ്ഞിരുന്നെങ്കിൽ എനിക്കും അടുത്ത പടത്തിൽ ചാൻസ് കിട്ടിയേനേ. പക്ഷേ എനിക്കതിന് പറ്റില്ല. ഇത്തരം തെണ്ടിത്തരങ്ങൾ ​ഗ്ലോറിഫൈ ചെയ്യാൻ ആൾക്കാരുണ്ടായതു കൊണ്ടാണ് പുള്ളിക്കാരൻ ഇതൊക്കെ വീണ്ടും ആവർത്തിക്കുന്നത്. എന്താണ് മമ്മൂട്ടി ​ദൈവമൊന്നുമല്ലല്ലോ? എന്നുമാണ് ഫിറോസ് ചോദിക്കുന്നത്. 

സംഗതി എന്തായാലും ഫിറോസിന്റെ ആരോപണങ്ങൾ വന്നതിനു പിന്നാലെ ആരധകർ ഏറ്റെടുക്കുകയായിരുന്നു. ഇനി ശെരിക്കും തങ്ങൾ ആരാധിക്കുന്ന മമ്മൂക്ക കുഴപ്പക്കാരൻ ആയിരിക്കുമോ എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow