'വിജയ്‌യുടെ പൊതുസമ്മേളനം വൻ വിജയം'; പ്രതികരണവുമായി രജനികാന്ത്

Oct 31, 2024 - 20:15
 0  5
'വിജയ്‌യുടെ പൊതുസമ്മേളനം വൻ വിജയം'; പ്രതികരണവുമായി രജനികാന്ത്

ദളപതി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. തമിഴ്‌നാട് വില്ലുപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ എട്ടുലക്ഷത്തോളം ആളുകൾ പങ്കെടുത്തതായാണ് റിപ്പോർട്ട്. ഇപ്പോഴിതാ വിജയ്‌യുടെ പൊതുസമ്മേളനം വൻ വിജയമായിരുന്നെന്ന് പറയുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്.


ദീപാവലി ദിനത്തിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ മടിച്ചിരുന്ന രജനികാന്ത് വിജയ്‌യുടെ പൊതുസമ്മേളനം വൻ വിജയമായിരുന്നെന്നും അദ്ദേഹത്തിന് താൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു പറഞ്ഞത്. രജനിയുടെ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

ഒക്ടോബർ 27 നായിരുന്നു വിജയ് തന്റെ ആദ്യത്തെ പൊതുസമ്മേളനം നടത്തിയത്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ നയം പ്രഖ്യാപിച്ച വിജയ് ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. 2026 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.


നേരത്തെ വിജയ്‌യുടെ പാർട്ടിയുടെ പൊതുസമ്മേളനത്തിന് ആശംസകളുമായി നിരവധി സിനിമാ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. നടന്മാരായ സൂര്യ, വിജയ് സേതുപതി, ശിവകാർത്തികേയൻ, കമൽ ഹാസൻ, സംവിധായകരായ വെങ്കട്ട് പ്രഭു, കാർത്തിക് സുബ്ബരാജ് തുടങ്ങിയവരായിരുന്നു ആശംസകളുമായി എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow