മേജർ മുകുന്ദിന്റെ മകളെ കളിപ്പിക്കുന്ന വിജയ്; 'അമരൻ' റിലീസിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം വൈറലാവുന്നു

Oct 31, 2024 - 21:13
 0  3
മേജർ മുകുന്ദിന്റെ മകളെ കളിപ്പിക്കുന്ന വിജയ്; 'അമരൻ' റിലീസിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം വൈറലാവുന്നു

വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുങ്ങിയ 'അമരൻ' റിലീസിന് പിന്നാലെ മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്. ദീപാവലി ദിനത്തിൽ റിലീസ് ചെയ്ത ചിത്രം റിലീസിന് മുമ്പ് തന്നെ 12 കോടിയോളം രൂപ പ്രീ ബുക്കിങിലൂടെ സ്വന്തമാക്കിയിരുന്നു. ശിവകാർത്തികേയനാണ് മേജർ മുകുന്ദ് വരദരാജനായി അമരനിൽ എത്തുന്നത്. ഇതിനിടെ മേജർ മുകുന്ദിന്റെ കുടുംബത്തിനൊപ്പമുള്ള നടൻ വിജയ്‌യുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. മുകുന്ദിന്‍റെ മരണത്തിന് ശേഷം വിജയ് കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആ സമയത്തെടുത്ത ചിത്രമാണ് ഇപ്പോള്‍ വെെറലാകുന്നത്.

2014 ലായിരുന്നു മേജർ മുകുന്ദ് തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെ കൊല്ലപ്പെട്ടത്. പിന്നീട് മുകുന്ദിനോടുള്ള ആദരസൂചകമായി വിജയ് മേജർ മുകുന്ദിന്റെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു. മേജർ മുകുന്ദിന്റെ മകളോടൊപ്പമുള്ള വിജയ് ചിത്രങ്ങൾ അന്ന് പുറത്തുവന്നിരുന്നു.

എആർ മുരുഗദോസ് സംവിധാനം ചെയ്ത കത്തി സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വിജയ് മുകുന്ദിന്റെ കുടുംബത്തെ സന്ദർശിച്ചത്. അന്ന് എആർ മുരുഗദോസിന്റെ അസോസിയേറ്റ് ആയിരുന്ന രാജ്കുമാർ പെരിയസാമിയാണ് 'അമരൻ' സിനിമ സംവിധാനം ചെയ്യുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow