'തെറ്റിദ്ധരിക്കപ്പെടുന്ന തമാശകള്‍ പറയാതിരിക്കുന്നതാണ് നല്ലത്', താൻ കോമഡിയില്‍ പരാജയമാണെന്ന് നടൻ ഷാരൂഖ്

Oct 21, 2024 - 15:29
 0  8
'തെറ്റിദ്ധരിക്കപ്പെടുന്ന തമാശകള്‍ പറയാതിരിക്കുന്നതാണ് നല്ലത്', താൻ കോമഡിയില്‍ പരാജയമാണെന്ന് നടൻ ഷാരൂഖ്

നര്‍മ ബോധം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് ബോളിവുഡ് നടൻ ഷാരൂഖ്. താൻ കോമഡി രംഗങ്ങളില്‍ പരാജയപ്പെട്ട സിനിമാ നടനാണ് എന്നും സൂചിപ്പിക്കുകയാണ് ഷാരൂഖ്. വെല്ലുവിളി നിറഞ്ഞതാണ് സിനിമയിലടക്കം കോമഡി രംഗങ്ങള്‍ ചെയ്യുക എന്നത്. തനിക്ക് അപൂര്‍വം സിനിമകളിലാണ് കോമഡി രംഗങ്ങള്‍ വിജയിപ്പിക്കാനായതെന്നും വെളിപ്പെടുത്തുന്നു നടൻ ഷാരൂഖ്.

ആള്‍ക്കാരെ ചിരിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് പറയുന്നു ഷാരൂഖ്. എന്നാല്‍ അത് കൃത്യമായ സമയത്താകില്ല. അതിനാല്‍ പലപ്പോഴും തന്റെ ടീം തന്നെ തടയാറുണ്ട്. എല്ലാവര്‍ക്കും എന്റെ തമാശ മനസായില്ലെന്ന് വരില്ല എന്ന് സൂചിപ്പിക്കാറുണ്ട് എന്നോട് അവര്‍. അതിനാല്‍ സ്വയം തന്നെ നിയന്ത്രിക്കാറുണ്ട്. രാഷ്‍ട്രീയപരമായി ശരിയല്ലാത്ത തമാശകള്‍ ഉണ്ടാകും. അതില്‍ ബോധവൻമാരുമാണ്. ഏത് തമാശയാണ് ഒരു ആളെ ബുദ്ധിമുട്ടിക്കുക എന്ന് പ്രവചിക്കാനാവില്ല. സെൻസിറ്റിവി നിറഞ്ഞ ഒരു കാലമാണ്. അതിനാല്‍ നമ്മള്‍ തെറ്റിദ്ധരിപ്പിക്കുന്ന തമാശകള്‍ പറയാതിരിക്കുന്നത് ബുദ്ധി എന്നും നടൻ വ്യക്തമാക്കുന്നു. കോമഡിയില്‍ വിജയിക്കുന്നതില്‍ താരങ്ങളില്‍ പലരും സിനിമയില്‍ പരാജയമായി മാറിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഉള്ള ഒരു ആളാണ് താൻ എന്നും വ്യക്തമാക്കുന്നു നടൻ ഷാരൂഖ്.

ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow