ഞങ്ങളുടെ ജീവിത കഥ പറഞ്ഞ് ആമിർ ഖാൻ നേടിയത് 2000 കോടി; ഞങ്ങൾക്ക് നൽകിയത് വെറും ഒരു കോടി; വെളിപ്പെടുത്തി ഗുസ്തിതാരം ബബിത ഫോ​ഗട്ട്

Oct 23, 2024 - 17:08
 0  1
ഞങ്ങളുടെ ജീവിത കഥ പറഞ്ഞ് ആമിർ ഖാൻ നേടിയത് 2000 കോടി; ഞങ്ങൾക്ക് നൽകിയത് വെറും ഒരു കോടി; വെളിപ്പെടുത്തി  ഗുസ്തിതാരം  ബബിത ഫോ​ഗട്ട്

ബോക്സോഫീസിൽ വലിയ തരം​ഗം സൃഷ്ടിച്ച ആമീർ ഖാൻ ചിത്രമായിരുന്നു ദം​ഗൽ. 2016ൽ വെള്ളിത്തിരയിൽ എത്തിയ ചിത്രം ആ​ഗോളതലത്തിൽ 2024 കോടി രൂപ നേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഗുസ്തിതാരങ്ങളായ ഗീത ഫൊഗട്ടിന്റെയും ബബിത കുമാരി ഫൊഗട്ടിന്റെയും അച്ഛന്‍ മഹാവീര്‍ ഫൊഗട്ടിന്റെയും യഥാർത്ഥ ജീവിതകഥയായിരുന്നു സിനിമയുടെ ഇതിവൃത്തം. പ്രൊഫഷണൽ ഗുസ്തിക്കാരാക്കാൻ തന്റെ പെണ്മക്കളെ പരിശീലിപ്പിക്കുന്ന അച്ഛന്‍ മഹാവീര്‍ ഫൊഗട്ടിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ആമിർ അവതരിപ്പിച്ചത്.

എന്നാൽ തങ്ങളുടെ ജീവിതകഥ അഭപ്രാളിയില്‍ പകര്‍ത്തിയ സിനിമ 2024 കോടി രൂപ നേടിയപ്പോൾ തന്റെ കുടുംബത്തിന് ആമിർ ഖാൻ നൽകിയ രൂപയെത്രയെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മുൻ ​ഗുസ്തി താരവും ബിജെപി പ്രവർത്തകയുമായ ബബിത ഫോഗട്ട്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് എന്ന റെക്കോഡ് സ്വന്തമാക്കിയ ദംഗലിൽ നിന്നും ഒരു കോടി രൂപ മാത്രമാണ് തങ്ങൾക്കു ലഭിച്ചത് എന്നാണ് ബബിത വെളിപ്പെടുത്തിയത്. ഒരു അഭിമുഖ പരിപാടിയിൽ സിനിമ 2000 കോടി നേടിയപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ മഹാവീര്‍ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചുവെന്ന് അവതാരകന്‍ ചോദിക്കുകയായിരുന്നു. ഇതിനോട് ഊഹിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു ബബിതയുടെ മറുപടി. 20 കോടിയാണോ എന്ന് അവതാരകന്‍ വീണ്ടും ചോദിച്ചപ്പോള്‍, അല്ല ഒരു കോടി എന്നതായിരുന്നു ബബിതയുടെ മറുപടി. ഇത് കേട്ട് അവതാരകന്‍ ഞെട്ടുന്നതും വിഡിയോയിൽ കാണാം.

നിതേഷ് തിവാരിയുടെ സംവിധാനം ചെയ്ത ചിത്രത്തിൽ സാന്യാ മല്‍ഹോത്രയാണ് ബബിതയെ അവതരിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow