‘വയർ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മില്ല മോളെ’ എന്ന് ഫോട്ടോയ്ക്ക് ആരാധകന്റെ കമന്റ്; ചുട്ട മറുപടിയുമായി സ്വാസിക

Oct 19, 2024 - 16:12
 0  3
‘വയർ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മില്ല മോളെ’ എന്ന് ഫോട്ടോയ്ക്ക് ആരാധകന്റെ കമന്റ്; ചുട്ട മറുപടിയുമായി സ്വാസിക

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി തുടങ്ങി ഇന്ന് മലയാള സിനിമയിൽ  നായികയായും അല്ലാതെയും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്യുന്ന മറ്റൊരു നടി ഉണ്ടോ എന്നത് സംശയമാണ്. ഏറ്റവും ഒടുവിലിതാ തമിഴിലേക്കും ചേക്കേറി നടി ഹിറ്റടിച്ചു  എന്ന വാർത്തയാണ് ലബർ പന്ത് എന്ന ചിത്രത്തിനുശേഷം പുറത്തുവരുന്നത്. എന്തായാലും ഏറ്റവുംഒടുവിൽ  നടി ഓൺലൈൻനിൽ  ചർച്ചയായിരിക്കുന്നത് ഇക്കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പേരിലാണ്.

 കറുപ്പു നിറത്തിലുള്ള മോർഡേൺ വസ്ത്രം അണിഞ്ഞുകൊണ്ടുള്ള നിരവധി സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരുന്നത്. ഇതിനു താഴെ ഒരാൾ അശ്ലീല കമന്റ് പങ്കുവെക്കുകയായിരുന്നു. ' നേവൽ കാണാത്തതുകൊണ്ട് ഒരു ഗുമ്മില്ല മോളെ' എന്നായിരുന്നു വ്യാജ പ്രൊഫൈലിൽ നിന്നും വന്ന കമന്റ്. എന്തായാലും ഈ കമന്റ് എന്നത്തെയും പോലെ നടികണ്ടില്ലെന്നു നടിച്ചില്ല. കുറിക്ക് കൊള്ളുംവിധം  'അത്രയും മതി' എന്നായിരുന്നു നടി ഇതിന് മറുപടിയായി  നൽകിയത്.

 അതേസമയം റിച്ചാർഡ് ആന്റണിയാണ് താരത്തിന്റെ മനോഹരമായ  ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.  ചിത്രത്തിന്റെ സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ബിന്നി ഫ്രാൻസിസ് ആണ്. 'വിജയത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു താക്കോൽ ആത്മവിശ്വാസം' എന്നായിരുന്നു നടി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. എന്തായാലും നടിയുടെ ഫോട്ടോഷോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളും മോശം കമന്റ് ചെയ്ത ആരാധകന് നൽകിയ കുറിക്ക് കൊള്ളുന്ന മറുപടിയും ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow