അമ്മ കടമായി വാങ്ങിച്ച 25,000 രൂപ തിരിച്ചു കൊടുക്കാൻ വേണ്ടി താൻ അന്ന് സിനിമ കരിയർ തുടങ്ങി; ആഗ്രഹിച്ച ജോലി മറ്റൊന്ന്: സൂര്യ

Oct 25, 2024 - 20:30
 0  3
അമ്മ കടമായി വാങ്ങിച്ച 25,000 രൂപ തിരിച്ചു കൊടുക്കാൻ വേണ്ടി താൻ അന്ന് സിനിമ കരിയർ തുടങ്ങി; ആഗ്രഹിച്ച ജോലി മറ്റൊന്ന്: സൂര്യ

ഒരു സൂപ്പർസ്റ്റാർ എന്ന നിലയിലുള്ള യാതൊരുവിധ തലക്കനവും ഇല്ലാത്ത സഹപ്രവർത്തകരോടും ആരാധകരോടും ഒരുപോലെ എളിമയോടെ പെരുമാറുന്ന തമിഴ് നടൻ സൂര്യ മിക്കവരുടെയും ഇഷ്ട താരമാണ്. തമിഴകത്ത് അറിയപ്പെടുന്ന നടനായ  ശിവകുമാറിന്റെ മകൻ കൂടിയാണ് താരം. ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ എൻട്രി അപ്രതീക്ഷിതമായിരുന്നുവെന്നും സിനിമയിൽ എത്തണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ച്  ഒടുവിൽ എത്തിപ്പെട്ട ആളായിരുന്നില്ല താനെന്നുംവ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന്  നൽകിയ അഭിമുഖത്തിൽ ആയിരുന്നു സൂര്യയുടെ തുറന്നുപറച്ചിൽ.

താനന്ന് ഒരു ഗാർമെന്റ് ഇൻഡസ്ട്രിയൽ ജോലി ചെയ്യുകയായിരുന്നു എന്നും തുടക്കകാലത്ത് 750 രൂപയാണ് തനിക്ക് പ്രതിഫലം എന്നും എന്നാൽ ഏകദേശം മൂന്നുവർഷം ആയപ്പോഴേക്കും ഇത് 80,00 രൂപയായി മാറിയെന്നും സൂര്യ പറയുന്നു. വൈകാതെ സ്വന്തമായൊരു ബിസിനസ് തുടങ്ങണമെന്നായി ഉള്ളിലെ  മോഹം. ഇതിലേക്ക് തന്റെ പിതാവും  നടനുമായ ശിവകുമാർ ഒരുകോടി രൂപയെങ്കിലും നിക്ഷേപിക്കുമെന്ന് താൻ മനസ്സിൽ കരുതി എന്നും എന്നാൽ അമ്മയുമായുള്ള ഒരു സംഭാഷണം തന്റെ പദ്ധതികളെ ആകെ മാറ്റിമറിച്ചെന്നും സൂര്യ പറയുന്നു.

 അക്കാലത്ത് അച്ഛൻ ആറുമാസത്തിൽ അധികമോ 10 മാസത്തിൽ അധികമോ തുടർച്ചയായി ജോലി ചെയ്തിരുന്നില്ല. നിർമാതാക്കളോട് ശമ്പളം ചോദിച്ചു വാങ്ങുന്ന സ്വഭാവവുമില്ല. നിർമ്മാതാക്കൾ പെയ്മെന്റ് ക്ലിയർ ചെയ്യുന്നത് വരെ അദ്ദേഹം കാത്തിരിക്കും. ഇത്തരത്തിൽ ഒരിക്കൽ അമ്മ തന്നോട് ഇരുപത്തി അയ്യായിരം രൂപ കടമുണ്ടെന്ന് പറയുകയായിരുന്നു. ഈ  കടം ഉള്ളത് അച്ഛന്  അറിയില്ലെന്നും അമ്മ തന്നോട് പ്രത്യേകം പറഞ്ഞെന്നും ഇതിനു മറുപടിയായി അമ്മയുടെ സമ്പാദ്യം എല്ലാം എവിടെ പോയെന്നും നമ്മുടെ ബാങ്ക് ബാലൻസ് എന്താണെന്ന്  താൻ തിരക്കി എന്നും സൂര്യ പറയുന്നു.

 തന്റെ ചോദ്യങ്ങൾക്കുള്ള അമ്മയുടെ മറുപടിയാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്ന് താരം പറയുന്നു. അച്ഛൻ ഒരു കോടി രൂപ എങ്കിലും തന്റെ പുതിയ ബിസിനസ്സിലേക്ക്  ഇൻവെസ്റ്റ്മെന്റ് ചെയ്യുമെന്ന് കരുതിയിരുന്ന തന്നോട് കുടുംബത്തിന്റെ ബാങ്ക് ബാലൻസ് ഇതുവരെ ഒരിക്കലും ഒരു ലക്ഷത്തിൽ കൂടിയിട്ടില്ല എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മ കടമായി വാങ്ങിച്ച 25,000 രൂപ തിരിച്ചു കൊടുക്കാൻ വേണ്ടി താൻ അന്ന് സിനിമ കരിയർ തുടങ്ങുകയായിരുന്നു എന്നും അച്ഛൻ നടൻ ആയതിനാൽ തന്നെ അഭിനയിക്കാൻ ഒരുപാട് ഓഫറുകൾ അക്കാലത്ത് വന്നിരുന്നു എന്ന് സൂര്യൻ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow