'എതിർക്കാൻ നിൽക്കേണ്ട തീർത്തുകളയും'; പിറന്നാൾ ദിനത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച് നയന്‍താരയുടെ പുതിയ നീക്കം

Nov 18, 2024 - 16:28
 0  3
'എതിർക്കാൻ നിൽക്കേണ്ട തീർത്തുകളയും'; പിറന്നാൾ ദിനത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച് നയന്‍താരയുടെ പുതിയ നീക്കം

മോശം സിനിമകളുടെയും അഭിനയത്തിന്റെയും പേരിൽ കഴിഞ്ഞ കുറച്ച് നാളുകളായി പഴികേൾക്കുകയാണ് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. എന്നാലിപ്പോൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നയൻ‌താര. 'രാക്കായി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഒരു വമ്പൻ ആക്ഷൻ ചിത്രമായിട്ടാണ് 'രാക്കായി' ഒരുങ്ങുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. നയൻ‌താര അവതരിപ്പിക്കുന്ന കഥാപാത്രത്തെയും അവരുടെ കുഞ്ഞിനേയും കൊല്ലനെത്തുന്ന ഒരുപറ്റം ആളുകളും അവർക്കെതിരെ പോരാടുന്ന നയൻതാരയെയും ആണ് ടീസറിൽ കാണാനാകുന്നത്. നിറയെ വയലൻസ് ഉള്ള ഒരു പീരീഡ് ചിത്രമാകും എന്നാണ് ടീസർ പുറത്തുവിടുന്ന സൂചന. സെന്തിൽ നല്ലസാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഡ്രംസ്റ്റിക്സ് പ്രൊഡക്ഷൻസ് & മൂവി വേഴ്സ് സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം രാജേന്ദ്രൻ ആണ്. പ്രവീൺ ആന്റണി ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ആയ Nayanthara: Beyond the Fairy Tale ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നയൻതാരയുടെ പ്രോജക്ട്. ഡെക്യൂമെന്ററിയുടെ റിലീസുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി അരങ്ങേറിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow