ബാലിയിലെ അവധിക്കാല ചിത്രങ്ങൾ ഓൺലൈൻ സഹോദരന് പിടിച്ചില്ല; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹാൻസിക

Sep 26, 2024 - 18:33
 0  1
ബാലിയിലെ അവധിക്കാല ചിത്രങ്ങൾ ഓൺലൈൻ സഹോദരന് പിടിച്ചില്ല; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹാൻസിക

തന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹത്തിനുശേഷം വരൻ അശ്വിൻ അടക്കം നടൻ കൃഷ്ണകുമാർ കുടുംബം ബാലിയിൽ ഒരുമിച്ച് ചെലവഴിച്ചതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നടി അഹാന കൃഷ്ണ, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയ മക്കളെയും കൃഷ്ണകുമാറിന്റെ  ഭാര്യ സിന്ധു കൃഷ്ണനെയും മലയാളികൾക്ക് മുഖവര ഏതു തന്നെ കൂടാതെ അറിയാം. ഇപ്പോൾ ദിയയുടെ ഭർത്താവ് അശ്വിനും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്.

 ഇത്തരത്തിൽ കുടുംബവുമായി ബാലിയിൽ അവധി ആഘോഷിക്കുന്നതിനിടെ ഇളയ മകൾ ഹൻസിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് കീഴെ വന്ന കമന്റും അതിന് ഹൻസു  കൊടുത്ത മറുപടിയും ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച ഹൻസികയുടെ പോസ്റ്റിന്  താഴെ 'ദയവുചെയ്ത് പഠിക്കൂ! സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരൻ എന്ന നിലയിൽ ഞാൻ ഉപദേശം തരുകയാണ്' എന്നിങ്ങനെയായിരുന്നു ഒരു ഓൺലൈൻ സഹോദരന്റെ കമന്റ്.

 ഇതിനു പിന്നാലെ അതേ വസ്ത്രമുള്ള ചിത്രങ്ങൾ അണിഞ്ഞ് കൂടുതൽ ഫോട്ടോകൾ പങ്കുവെച്ച് തന്നെ ഉപദേശിച്ച സഹോദരന് മറുപടിയുമായി എത്തുകയാണ് താരം ഇപ്പോൾ. അതേ ഔട്ട് ഫിറ്റിൽ  ഉള്ള കുറച്ച് ചിത്രങ്ങൾ കൂടി എന്ന അടിക്കുറിപ്പ് പോലെയാണ് പുതിയ ചിത്രങ്ങൾ ഹൻസു പങ്കുവെച്ചിരിക്കുന്നത്. സഹോദരിക്ക് ഉപദേശവുമായി എത്തിയ ഓൺലൈൻ ആങ്ങളയ്ക്കുള്ള മറുപടിയാണ്  ഹൻസുവിന്റെ പുതിയ പോസ്റ്റ് എന്നാണ് ആരാധകർ പറയുന്നത്.; 

What's Your Reaction?

like

dislike

love

funny

angry

sad

wow