51 കാരിക്ക് 12 വയസ്സിനിളയ പയ്യനോ? വിവാദ ബോളിവുഡ് നടനും നടിയും വേർപിരിഞ്ഞു

Oct 29, 2024 - 19:57
 0  7
51 കാരിക്ക് 12 വയസ്സിനിളയ പയ്യനോ? വിവാദ ബോളിവുഡ് നടനും നടിയും വേർപിരിഞ്ഞു

മുംബൈ: കമിതാക്കൾ തമ്മിലുള്ള പ്രായവ്യത്യാസം ഒന്നും ഭാരതീയർക്ക് ഒരു പ്രശ്‌നമേ അല്ല. പ്രായം എത്രവേണമെങ്കിലും കൂടിക്കോട്ടെ. പക്ഷെ അത് ആണിന് ആയിരിക്കണമെന്ന് മാത്രം. പെണ്ണിനായാൽ പിന്നെ കുറ്റമായി കുറവായി ക്രൂശിക്കലായി. ഇത്തരത്തിൽ  വലിയ വിമർശനം ഏറ്റുവാങ്ങിയിട്ടുള്ള താര ജോഡിയാണ്‌ ബോളിവുഡ് താരങ്ങളായ നടൻ അർജുനും നടിയും മോഡലുമായ മലൈക അറോറയും.  അര്ജുന് വയസ്സ് 39ഉം മലൈകയ്ക്ക് 51ഉം ആയിരുന്നു വയസ്സ്. എന്തായാലും ഏറെ നാളത്തെ പ്രണയബന്ധത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പൊ ഈ വാര്‍ത്തയില്‍ മൗനം വെടിയുകയാണ്  നടൻ അർജുൻ കപൂറും. 

തിങ്കളാഴ്‌ച മുംബൈയിൽ  ദീപാവലി ആഘോഷത്തിൽ അര്‍ജുന്‍ തന്‍റെ വരാനിരിക്കുന്ന ചിത്രം സിംഗം എഗെയ്നിന്റെ പ്രൊമോഷനായി എത്തിയപ്പോൾ ആയിരുന്നു വേർപിരിയൽ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനു മറുപടിയായി " ഞാനിപ്പോള്‍ സിംഗിളാണ്, നിങ്ങള്‍ റിലാക്സാകൂ" എന്ന് ആയിരുന്നു അര്‍ജുന്‍ പറ‌ഞ്ഞത്. 

അതേസമയം അർജുൻ കപൂറും മലൈക അറോറയും 6 വർഷമായി  ഡേറ്റിംഗിലായിരുന്നു. 2017-ൽ അർബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു. ഇരുവരുടെയും അവധിക്കാല ചിത്രങ്ങളും  വൈറലാകാറുണ്ടായിരുന്നു. 
 

അതേസമയം അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള വയസ് വ്യത്യാസം പലപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം ഗോസിപ്പുകളെ ബോളിവുഡ് പ്രണയ ജോഡി തള്ളിക്കളഞ്ഞു. പലപ്പോഴും അര്‍ജുന്‍ മലൈക്ക എന്നിവര്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും അപ്പോഴെല്ലാം അത് നിഷേധിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു.
 

What's Your Reaction?

like

dislike

love

funny

angry

sad

wow