നുണകൾ ലോണായി കണക്കാക്കിക്കോ! പലിശ സഹിതം തിരികെ കിട്ടും; നയൻതാരയുടെ പോസ്റ്റ് ധനുഷിനുള്ളത് തന്നെ?
തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ്ശിവന്റെയും പ്രണയവും വിവാഹവും അടങ്ങുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും അതിലേക്ക് ഉൾപ്പെടുത്താൻ ദൃശ്യങ്ങൾ നൽകാത്തതിന്റെ പേരിലുള്ള പോരിൽ പുറത്തായ വർഷങ്ങളായുണ്ടായിരുന്ന
ധനുഷ്-നയൻതാര പിണക്ക കഥയുമെല്ലാം ഇപ്പോൾ പരസ്യമായ രഹസ്യമാണ്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കായി ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങൾ വിട്ടുനൽകാതെ ഇരുന്ന നിർമാതാവ് എന്ന നിലയിലുള്ള ധനുഷിന്റെ കടുംപിടിത്തം അടക്കം 11 വർഷത്തെ തീരാ പക തന്നോടും ഭർത്താവ് വിഗ്നേഷ് ശിവനോടും സൂക്ഷിക്കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ആണ് നയൻതാര ഉന്നയിച്ചത്.
ഇപ്പോഴിതാ വിവാദങ്ങൾക്കിടെ നിഗൂഢ പോസ്റ്റ് പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി നയൻതാര. കർമ പോസ്റ്റാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കർമ പറയുന്നത് നിങ്ങൾ ആരുടെയെങ്കിലും ജീവിതം കള്ളങ്ങൾ കൊണ്ട് നശിപ്പിക്കുമ്പോൾ. നുണകൾ ലോണായി കണക്കാക്കുക. അത് പലിശ സഹിതം നിങ്ങളിലേക്ക് തന്നെ തിരികെ വരും.
പകർപ്പ് അവകാശം ലംഘിച്ചെന്ന് കാട്ടി നയൻതാരയ്‌ക്ക് എതിരെ നധുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നയൻതാരയ്‌ക്കും ഭർത്താവ് വിഘ്നേഷ് ശിവനും നോട്ടീസ് അയച്ചിരുന്നു. നാനും റൗഡി താൻ എന്ന ചിത്രത്തിലെ രംഗങ്ങൾ ഡോക്യുമെൻ്ററിയിൽ അനധികൃതമായി ഉപയോഗിച്ചെന്ന് കാട്ടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്.അതേസമയം ഒരു പകർപ്പകവകാശ ലംഘനവും നടന്നിട്ടില്ലെന്ന് നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ വാദിച്ചു. നടിയുടെ പേഴ്സണൽ ലൈബ്രററിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഡോക്യുമെൻ്ററിക്കായി ഉപയോഗിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
What's Your Reaction?