എയർഹോസ്റ്റസുമാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേൾക്കാത്ത പഞ്ചാബി സ്ത്രീ സലിംകുമാറിന്റെ ഒറ്റവാക്കിൽ മര്യാദക്കാരിയായി! കഥ പറഞ്ഞ് ബംഗാൾ ഗവർണർ

Oct 18, 2024 - 21:06
Oct 18, 2024 - 21:07
 0  15
എയർഹോസ്റ്റസുമാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേൾക്കാത്ത പഞ്ചാബി സ്ത്രീ സലിംകുമാറിന്റെ ഒറ്റവാക്കിൽ മര്യാദക്കാരിയായി! കഥ പറഞ്ഞ് ബംഗാൾ ഗവർണർ

എക്കണോമിക് ക്ലാസ് ടിക്കറ്റ് എടുത്ത് താനാണ് ഫ്ലൈറ്റിൽ ആദ്യം എത്തിയതെന്നും പറഞ്ഞ് ഫസ്റ്റ് ക്ലാസിൽ കയറിയിരുന്ന് എയർഹോസ്റ്റസിനേയും വിമാനത്തിലെ മൊത്തം ക്രൂവിനെയും കുഴപ്പത്തിലാക്കിയ പഞ്ചാബി സ്ത്രീയെ ഒറ്റവാക്കിൽ മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാർ ഒതുക്കിയ കഥ കേട്ടിട്ടുണ്ടോ? എങ്കിൽ ഇതാ ഇപ്പോൾ സലിംകുമാറിനെ കുറിച്ചുള്ള ആ രസകരമായ കഥ പങ്ക് വെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബംഗാൾ ഗവർണർ ആനന്ദബോസ്. കലാഭവന്റെ സ്ഥാപകൻ ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്കാരം സലിം കുമാറിന് നൽകിയ ചടങ്ങിലായിരുന്നു ബംഗാൾ ഗവർണറുടെ രസകരമായ കഥ പറച്ചിൽ.

ഒരിക്കൽ സലിംകുമാർ വിദേശയാത്രയ്ക്ക് പോയിട്ട് വരികെ ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ ആയിരുന്നു ആ വലിയ സംഭവം. നേരത്തെ പറഞ്ഞതുപോലെ എക്കണോമിക് ക്ലാസ് ടിക്കറ്റ് എടുത്ത പ്രായമായ ഒരു പഞ്ചാബി സ്ത്രീ ഫസ്റ്റ് ക്ലാസിൽ കയറിയിരുന്നു. എയർഹോസ്റ്റസുമാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അവർ അവിടുന്ന് മാറാൻ തയ്യാറായില്ല. ഫ്ലൈറ്റിൽ ആദ്യം കയറിയത് താനാണെന്നും അതുകൊണ്ടുതന്നെ ബാക്കിയുള്ളവർ സീറ്റ് നമ്പർ ഒന്നും നോക്കണ്ട തന്റെ പുറകിൽ ഇരുന്നാൽ മതിയെന്ന നിലപാടിലുമായിരുന്നു ആ സ്ത്രീ. പ്രശ്നം ഗുരുതരമായപ്പോൾ സലിംകുമാർ ഇടപെട്ടു. നടൻ മെല്ലെ ചെന്ന് സ്ത്രീയുടെ ചെവിയിൽ എന്തോ പറയുകയായിരുന്നു. സലിംകുമാർ പറഞ്ഞ കാര്യം കേട്ടതോടെ സ്ത്രീ പെട്ടെന്ന് വളരെ മര്യാദക്കാരിയായി എക്കണോമിക് ക്ലാസിൽ പോയിരുന്നു.

 അത്രയും സമയം വഴക്കിട്ടിരുന്ന സ്ത്രീയുടെ അസാധാരണമായ മാറ്റം കണ്ടതോടെ സലിംകുമാർ എന്തായിരിക്കും സ്ത്രീയോട് പറഞ്ഞിരിക്കുക എന്ന കൗതുകത്തിൽ ആയി കൂടിനിന്നവരെല്ലാം. കൂടെ നിന്നവർ സലിംകുമാറിനോട് കാര്യം ചോദിച്ചപ്പോൾ താൻ മറ്റൊന്നുമല്ല അവരോട് പറഞ്ഞതെന്നും ' ചേച്ചി ഈ സീറ്റ് ലണ്ടനിലേക്ക് പോകുന്നതാണെന്നും, പുറകിലത്തേതാണ് ഡൽഹിയിലേക്കുള്ളത്' എന്നായിരുന്നു ആ മഹാ നടന്റെ മറുപടിയൊന്നും നർമ്മത്തിൽ കലർത്തി ഗവർണർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow