ഒന്നര വയസ്സിൽ നഷ്ടപ്പെട്ട സുരേഷ്ഗോപിയുടെ മകൾ ഇന്നുണ്ടെങ്കിൽ ഇങ്ങനെയിരിക്കും! 34കാരിയായി ലക്ഷ്മി അച്ഛനൊപ്പം!
കേന്ദ്രമന്ത്രിയും മലയാളികളുടെ ഇഷ്ട താരവുമായ സുരേഷ് ഗോപി പലപ്പോഴും പതറിപോകാറുള്ളത് വർഷങ്ങൾക്കുമുൻപ് വാഹനാപകടത്തിൽ നഷ്ടപ്പെട്ട മകൾ ലക്ഷ്മിയുടെ ഓർമകൾക്കുമുന്നിലാണ്. ഓരോ തവണയും ലക്ഷ്മിയുടെ ഓർമകളിലേക്ക് പോകുമ്പോൾ പൊതുവേദികളിൽ പോലും നടനിലെ വേദനിക്കുന്ന പിതാവിന്റെ കണ്ണുകൾ ഈറനണിയുന്നത് നമ്മൾ കണ്ടതാണ്.
അഞ്ചുമക്കളിൽ തന്റെ ആദ്യത്തെ കുഞ്ഞായ ലക്ഷ്മി കാറപകടത്തിലാണ് വിട്ടകന്നത്. ഇപ്പോഴിതാ ഇന്ന് ലക്ഷ്മി ജീവനോടെയുണ്ടായിരുന്നെങ്കിൽ എന്ന അടിക്കുറിപ്പിൽ ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ആണ് ഏവരുടെയും ഹൃദയം കവർന്നിരിക്കുന്നത്. ഇന്ന് ലക്ഷ്മി ഉണ്ടായിരുന്നെങ്കിൽ അവൾക്ക് 34 വയസ് കാണും. ഒന്നര വയസ്സിലെ ചിത്രം വച്ച് മകൾ ഇന്ന് എങ്ങനെയാകും ഉണ്ടായിരിക്കുക എന്നുള്ളതാണ് വൈറൽ ചിത്രം.
34-കാരിയായ ലക്ഷ്മി പിതാവ് സുരേഷ്‌ഗോപിക്കൊപ്പം നിൽക്കുന്ന ഡിജിറ്റൽ ആർട് രൂപം എന്തായാലും ഏവരും ഏറ്റെടുത്ത മട്ടുണ്ട്. പലരും ചിത്രം സുരേഷ്ഗോപിക്കും മാധവിനും ഗോകുലിനുമൊക്കെ ടാഗ് ചെയ്യുന്നുണ്ട്.
What's Your Reaction?