ജെൻസനില്ലാതെ വിവാഹ വേദിയിൽ അവൾ; 'ഇതൊരു കടലാസാണ്, ഇതിനകത്ത് ചെക്കില്ല', ശ്രുതിക്കായി കരുതിവച്ചത് കൈമാറി മമ്മൂക്ക

Oct 30, 2024 - 19:57
 0  15
ജെൻസനില്ലാതെ വിവാഹ വേദിയിൽ അവൾ; 'ഇതൊരു കടലാസാണ്, ഇതിനകത്ത് ചെക്കില്ല', ശ്രുതിക്കായി കരുതിവച്ചത് കൈമാറി മമ്മൂക്ക

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയും നഷ്ടപെട്ട് ബാക്കി ജീവിതത്തിലേക്ക് തിരികെ വരവേ തന്റേതെന്ന് പറയാൻ ആകെ ഉണ്ടായിരുന്ന  പ്രതിശ്രുത വരനെയും പിന്നീട്  വാഹനാപകടത്തിൽ നഷ്ടപ്പെട്ട ശ്രുതിയെ മലയാളം ഒരിക്കലും മറക്കില്ല.
കാരണം അതിജീവനത്തിന്റെ നേർസാക്ഷ്യമാണവൾ. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പ്രചോദനമാണ് അവളുടെ ഉയർത്തെഴുന്നേൽപ്പ്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയുടെ സുഹൃത്തും  ട്രൂത്ത് ​ഗ്രൂപ്പിന്റെ ചെയർമാനുമായ സമദിന്റെ നേതൃത്വത്തിൽ   40 യുവതി യുവാക്കളുടെ വിവാഹം നടത്തുന്ന ചടങ്ങിൽ ശ്രുതി അതിഥിയായി എത്തിയതാണ് ശ്രദ്ധേയമാകുന്നത്.

 ‘ട്രൂത്ത് മാം​ഗല്യം’ എന്ന പേരിൽ നടക്കുന്ന സമൂഹവിവാഹത്തിൽ വിശിഷ്ടാതിഥിയായി എത്താൻ ശ്രുതി തന്നെ വേണമെന്ന് നടൻ മമ്മൂട്ടി തന്നെ  ആവശ്യപ്പെടുകയായിരുന്നുവത്രെ. മുൻപ്  വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതിന് പിന്നാലെ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതിയെ ജെൻസൺ ചേർത്തുനിർത്തിയ വാർത്തകൾ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയപ്പോൾ ട്രൂത്ത് മാം​ഗല്യത്തിന്റെ വേദിയിൽ അവർക്കായി ഒരിടം ഒരുക്കണമെന്ന് സമദിനോട്  മമ്മൂക്ക പറഞ്ഞിരുന്നു. അങ്ങനെ ജെൻസണിന്റയും ശ്രുതിയുടെയും വിവാഹത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു വിധി വീണ്ടും വില്ലനായത്. വാഹനാപകടത്തിൽ ജെൻസൺ വിടപറഞ്ഞു. എങ്കിലും ആ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെ ക്ഷണിക്കണമെന്നും അവരുടെ വിവാഹത്തിനായി കരുതിവച്ചത് കൈമാറണമെന്നും മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. തുടർന്നായിരുന്നു ട്രൂത്ത് മാം​ഗല്യ വേദയിൽ ഇന്ന് ശ്രുതി എത്തിയത്.

 “ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം”- ഇതായിരുന്നു വേദിയിൽ വെച്ച് ചേർത്തുപിടിച്ച്  ശ്രുതിയോട് മമ്മൂക്ക പറഞ്ഞ വാക്കുകൾ.
 ശ്രുതിക്കും ജെൻസണിനും വേണ്ടി കരുതിവച്ചതെല്ലാം ശ്രുതിക്ക് തന്നെ മമ്മൂക്ക കൈമാറുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow