അന്നയാൾ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു, കണ്ണീരിനു പകരം ചോരയാണ് പൊടിഞ്ഞത്, ഹൃദയം മുറിച്ച അനുഭവം പങ്കുവെച്ച് സുരഭി ലക്ഷ്മി

Oct 1, 2024 - 16:35
 0  3
അന്നയാൾ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു, കണ്ണീരിനു പകരം ചോരയാണ് പൊടിഞ്ഞത്, ഹൃദയം മുറിച്ച അനുഭവം പങ്കുവെച്ച്  സുരഭി ലക്ഷ്മി

ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി ഏറ്റവും ഒടുവിൽ മലയാളത്തിലെ സൂപ്പർസ്റ്റാറുകളിൽ  ഒരാളായ ടോവിനോ തോമസിനെ നായികയായി വരെ അഭിനയിച്ച നടിയാണ് സുരഭി ലക്ഷ്മി. മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്ക്രീൻ  പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട നടി. സ്വയപ്രയത്നത്തിലൂടെയും അധ്വാനത്തിലൂടെയും ചെയ്യുന്ന വർക്കുകളുടെ തിരഞ്ഞെടുപ്പ് കൊണ്ടും നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ വാരിക്കുട്ടിയിട്ടുണ്ട് സുരഭി. മികച്ച നടിക്കുള്ള നാഷണൽ അവാർഡ് അടക്കമുള്ള നേട്ടങ്ങളും നടിയുടെ അഭിനയ ചരിത്രത്തിൽ ഉണ്ട്.

 ഇപ്പോഴിതാ സിനിമയിൽ തലതൊട്ടപ്പൻമാർ ഇല്ലാത്ത ഏതൊരു തുടക്കക്കാരും നേരിടുന്നതുപോലെ ദുരനുഭവങ്ങളും കഷ്ടപ്പാടുകളും തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് നടി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ സെറ്റുകളിൽ യാതനകൾ നേരിട്ടിട്ടുണ്ടെന്നും പറഞ്ഞുറപ്പിച്ച   പ്രതിഫലം തരാതെ പലരും കബളിപ്പിച്ചിട്ടുണ്ട് എന്നും നടി പറയുന്നു. തന്റെ അനുഭവത്തിന് പുറമേ ഒരു സിനിമയുടെ ചിത്രീകരണത്തിൽ വലിയ പങ്കു വഹിക്കുന്ന അസിസ്റ്റന്റ് ഡയറക്ടർമാരുടെക്കമുള്ള വിഭാഗത്തോടുള്ള വിവേചനവും അനീതിയും താരം ചൂണ്ടിക്കാട്ടുന്നുണ്ട്.

 തുടക്കകാലത്ത് താൻ നേരിട്ട വലിയൊരു വിഷയമായിരുന്നു ഷൂട്ടിംഗ് സെറ്റുകളിലെ ബാത്റൂം ഇല്ലായ്മയും വസ്ത്രം മാറാൻ സുരക്ഷിതമായ ഒരു സ്ഥലമില്ലാത്ത കാര്യവുമെന്നും നടി പറയുന്നു. ഒരിക്കൽ ഒരു ഷൂട്ടിംഗ് സെറ്റിൽവെച്ച് തനിക്കുണ്ടായ അനുഭവം ഉദ്ധരിച്ചാണ് നടി തുറന്നുപറച്ചിൽ നടത്തിയത്. ഒരു സെറ്റിൽ രാവിലെ മുതൽ വൈകിട്ട് വരെ മഴ നനയേണ്ട അവസ്ഥയുണ്ടായി എന്നും ഈ സാഹചര്യത്തിൽ ഡ്രസ്സ് മാറാൻ ഒരു നിവർത്തിയും ഇല്ലാതെ സെറ്റിൽ  നിർത്തിയിട്ട ഒരു  കാര വാനിൽ കയറിയെന്നും ഇത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ തന്നെ കണ്ണുപൊട്ടെ  ചീത്ത പറഞ്ഞെന്നും  അന്ന് കണ്ണിൽനിന്ന് കണ്ണീരിനു പകരം ചോരയാണ് പൊടിഞ്ഞതെന്നും നടി പറയുന്നു. അന്ന് തന്നെ ചീത്ത പറഞ്ഞ ഡ്രൈവർ ഇന്നും കാരവാൻ ഓടിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല, പക്ഷേ തന്റെ അവസ്ഥ എന്നെങ്കിലും മെച്ചപ്പെടും എന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നു എന്നും നടി പറയുന്നു. കൂടാതെ അക്കാലത്ത് ബാത്റൂമിൽ പോകാനുള്ള സൗകര്യങ്ങളും സെറ്റുകളിൽ ഉണ്ടായിരുന്നില്ല. രാവിലെ അഞ്ചുമണിക്ക് സെറ്റിൽ റെഡിയായി ചെന്നിട്ട് വൈകുന്നേരം തിരിച്ചു പോയതിനുശേഷം ബാത്റൂമിൽ പോയ അനുഭവം അവരെ  ഉണ്ടായിട്ടുണ്ട് നടി ഓർത്തെടുത്ത് പറഞ്ഞു. 

 ചെറിയ ചെറിയ ആർട്ടിസ്റ്റുകളെ പോലെ തന്നെ യാതനകൾ നേരിട്ട മറ്റൊരു വിഭാഗമായിരുന്നു സെറ്റുകളിലെ അസിസ്റ്റന്റ് ഡയറക്ടർമാർ എന്നും  നടി പറയുന്നു. അസിസ്റ്റന്റ് ഡയറക്ടർമാർ ഇല്ലാതെ സെറ്റുകളിൽ ഒന്നും നടക്കില്ല. രാവും പകലും ജോലി ചെയ്ത്  തിരിച്ചു പോകാൻ പൈസ ഇല്ലാതെ നിൽക്കുന്നവരെ കണ്ടിട്ടുണ്ടെന്നും നടി പറയുന്നു. അവസരം കൊടുത്തത് എന്തോ ഔദാര്യം പോലെയാണ് പലരും കരുതുന്നതെന്നും നടി സൂചിപ്പിച്ചു.

 വേതനത്തിന്റെ കാര്യത്തിൽ താനും സമാന അനുഭവങ്ങൾ നേരിട്ടുണ്ടെന്നും  വേതനം  മുൻകൂട്ടി പറഞ്ഞുറപ്പിച്ച് എഗ്രിമെന്റ് ചെയ്താൽ പോലും കബളിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും നടി പറയുന്നു. എഗ്രിമെന്റ് ചെയ്താലും കോപ്പി അഭിനേതാക്കൾക്ക് തരില്ല. പല സെറ്റുകളിലും പല സിസ്റ്റം ആണെന്നും ഇതിനെയെല്ലാം ഒരുപോലെ നിർത്തുന്ന സിസ്റ്റം മലയാള സിനിമയിൽ  വരണമെന്നും  നടി പറഞ്ഞു.

 അതേസമയംഹേമാ  കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ച നടി റിപ്പോർട്ടിനെ പോസിറ്റീവ് ആയിട്ടാണ് താൻ കാണുന്നതെന്നും വ്യക്തമാക്കി. ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നത് സിനിമയിലെ സിസ്റ്റത്തെ നവീകരിക്കാൻ ആയിരിക്കണം എന്നും അല്ലാതെ അനാവശ്യ ചർച്ചകളിൽ തനിക്ക് താല്പര്യമില്ല എന്നും പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow