ഹിന്ദി ബിഗ് ബോസിൽ മത്സരാര്‍ത്ഥി 'കഴുത'യോ ? പിന്നാലെ പുറത്താവൽ, കാര്യമിത് !
ഹിന്ദി ബിഗ് ബോസ് 18 ല്‍ കൗതുകമായി എത്തിയ മത്സരാർത്ഥിയായ കഴുതയെ പുറത്താക്കി. ഗധരാജ് എന്നറിയപ്പെടുന്ന മാക്സ് എന്ന കഴുതയെയാണ് ഞായറാഴ്ചത്തെ എപ്പിസോഡില്‍ പുറത്ത് എത്തിച്ചത്. നേരത്തെ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമൽസ് (പെറ്റ) കഴുതയെ ഷോയില്‍ നിന്ന് ഒഴിവാക്കണമെന്ന് അവതാരകന്‍ സൽമാൻ ഖാനോടും നിർമ്മാതാക്കളോടും ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ ഇടപെട്ടതിന് പീപ്പിൾ ഫോർ ആനിമൽസ് ചെയർപേഴ്‌സൺ ശ്രീമതി മേനക സഞ്ജയ് ഗാന്ധിക്ക് നന്ദി അറിയിച്ച് പെറ്റ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിട്ടുണ്ട്. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ വിജയം സാധ്യമായത് എന്നും മൃഗ സംഘടന പറഞ്ഞു. കഴുതയുടെ മോചനത്തിനായി നിലകൊണ്ട സമൂഹത്തിന് നന്ദിയെന്നും സംഘടന പറയുന്നു.
ഞായറാഴ്ചത്തെ എപ്പിസോഡിലാണ് കഴുതയെ ഒഴിവാക്കിയത്. നേരത്തെ ഒക്ടോബര്‍ 9ന് മൃഗങ്ങളെ എന്‍റര്‍ടെയ്മെന്‍റിന് ഒരു ദേശീയ ടിവിയിലെ ഷോയില്‍ ഉപയോഗിക്കുന്നതിനെതിരെ ബിഗ് ബോസ് നിര്‍മ്മാതാക്കള്‍ക്കും സല്‍മാന്‍ ഖാനും പെറ്റ കത്ത് എഴുതിയിരുന്നു.
ഗധരാജ് എന്നറിയപ്പെടുന്ന മാക്സ് എന്ന കഴുതയെ ബിഗ് ബോസില്‍ വിട്ടതിലൂടെ രസകരമായ സന്ദര്‍ഭങ്ങളാണ് ഉദ്ദേശിച്ചത് എന്നാണ് ചാനലുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം പ്രതിഷേധം വര്‍ദ്ധിച്ചപ്പോള്‍ കഴുതയെ ഷോയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇന്ത്യയിലെ ബിഗ് ബോസ് ഷോകളില്‍ ആദ്യമായാണ് ഒരു മൃഗത്തെ ബിഗ് ബോസ് ഷോ മത്സരാര്‍ത്ഥിയായി എത്തിച്ചത്.
What's Your Reaction?