'എമ്പുരാൻ ഷൂട്ട് നൂറ് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട്'; ചിത്രം പങ്കുവെച്ച് സുജിത് വാസുദേവൻ

Oct 4, 2024 - 15:11
Oct 4, 2024 - 15:19
 0  6
'എമ്പുരാൻ ഷൂട്ട് നൂറ് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട്'; ചിത്രം പങ്കുവെച്ച് സുജിത് വാസുദേവൻ

സൗത്ത് ഇന്ത്യൻ സിനിമാ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ - പൃഥ്വിരാജ് - മുരളിഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. ഇപ്പോൾ സിനിമയുടെ  ചിത്രീകരണം നൂറ് ദിവസം പിന്നിട്ടെന്ന് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്. നിലവിൽ എമ്പുരാന്റെ 7ാം ഷെഡ്യൂൾ ഗുജറാത്തിൽ നടക്കുന്നതിനിടെയാണ് ഛായാഗ്രാഹകന്റെ പോസ്റ്റ്.

'എമ്പുരാൻ ഷൂട്ട് ദിവസങ്ങൾ, നൂറ് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോകുന്നു…' എന്നായിരുന്നു സുജിത്ത് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യാനാണ് സാധ്യത. 

What's Your Reaction?

like

dislike

love

funny

angry

sad

wow