പേളിയുടെ കുഞ്ഞുങ്ങളെ താലോലിച്ച് നയൻതാര; ഒരു സ്വപ്നം പോലെ തോന്നുന്നെന്ന് താരം, ഫോട്ടോ വൈറൽ
സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. അന്ന് പ്രതിസന്ധികളിൽ തളരാതെ ഉറച്ച കാൽപ്പാടുകളുമായി നടി മുന്നോട്ടു പോയതിന്റെ വിജയമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ഇന്നത്തെ താര പദവിയും, കൈ നിറച്ചുള്ള പടങ്ങളും, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതവുമെല്ലാം. ഇപ്പോഴിതാ താരത്തെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരികയുമായ പേളി മാണി.
"നമ്മുടെ കാലത്തെ ഒരു യഥാർത്ഥ താരം.
ഇന്നലെ അവളെ കണ്ടുമുട്ടി, ഞാൻ ആരാധിക്കുന്ന ഒരാളെ ഒരിക്കൽ കൂടി കാണുമ്പോൾ, എൻ്റെ കുഞ്ഞുങ്ങളെ അവൾ പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഒരു സ്വപ്നം പോലെ തോന്നി.
ചില നിമിഷങ്ങൾ ഹൃദയത്തെ സ്നേഹത്താൽ നിറയ്ക്കുന്നു! അവർ വളരെ കരുതലോടെയും വാത്സല്യത്തോടെയും എൻ്റെ കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് ഞാൻ എന്നെന്നേക്കുമായി വിലമതിക്കുന്ന ഒരു ഓർമ്മയാണ്. ഒരു യഥാർത്ഥ രാജ്ഞിയും ശക്തിയുടെ പ്രതീകവുമാണെങ്കിലും, അതേസമയം വളരെ ഊഷ്മളവും സ്നേഹം നിറഞ്ഞതുമാണ് അവരുടെ പെരുമാറ്റം- ശരിക്കും പ്രചോദനമാണത്.
ഈ ബ്യൂട്ടിഫുൾ സോളിനു നന്ദി, പോകുന്നിടത്തെല്ലാം നിങ്ങൾ നൽകുന്ന സ്നേഹത്തിനും . നന്ദി, നിങ്ങളുടെ അത്ഭുതകരമായ വ്യക്തിത്വത്തിനും ഞങ്ങളുടെ ഈ നിമിഷം സ്പെഷലാക്കിയതിനും," എന്നുമാണ് നയന്താരയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പേളി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
What's Your Reaction?