‘14 വർഷത്തെ വേദനകൾക്കു ശേഷം ഉപദ്രവങ്ങളില്ലാത്ത ഒരു ദിനം’; ദീപാവലി ആഘോഷമാക്കി അമൃതയും കുടുബവും

Nov 1, 2024 - 14:36
 0  2
‘14 വർഷത്തെ വേദനകൾക്കു ശേഷം ഉപദ്രവങ്ങളില്ലാത്ത ഒരു ദിനം’; ദീപാവലി ആഘോഷമാക്കി അമൃതയും കുടുബവും

വീട്ടിൽ ദീപാവലി ആഘോഷിച്ച് ഗായകരായ അമൃത സുരേഷും അഭിരാമി സുരേഷും. അമ്മ ലൈലയും അമൃതയുടെ മകൾ പാപ്പു എന്ന അവന്തികയും ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്നു. വീട്ടിൽ ദീപങ്ങൾ കൊളുത്തി, പൂക്കളാൽ അലങ്കരിച്ച്, പരസ്പരം മധുരം പങ്കിട്ട് നാലുപേരും ദീപാവലി ആഘോഷമാക്കി. ഇടവേളയ്ക്കു ശേഷം വ്ലോഗുമായി എത്തിയാണ് അമൃതയും അഭിരാമിയും ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. 

നീണ്ട 14 വർഷത്തെ വേദനകൾ മറികടന്ന് തങ്ങൾ അൽപം സന്തോഷത്തിലേക്ക് എത്തിയെന്നും ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനമുള്ള ഒരു ദീപാവലി ദിനമാണ് കടന്നു പോകുന്നതെന്നും അമൃത വിഡിയോയിൽ പറഞ്ഞു. തങ്ങളെ മനസ്സിലാക്കി കൂടെ നിന്നതിന് പ്രേക്ഷകരോടു നന്ദി പറയുകയാണെന്ന് അഭിരാമിയും അമ്മ ലൈലയും വിഡിയോയിൽ പറഞ്ഞു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കടന്നുപോയത്. മനസ്സിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്കു മടങ്ങി വരുമെന്നും അമൃത സുരേഷ് വിഡിയോയിൽ പറഞ്ഞു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നു പറഞ്ഞ അമൃതയും അഭിരാമിയും, അച്ഛൻ ഉണ്ടായിരുന്ന കാലത്തെ ആഘോഷനിമിഷങ്ങൾ ഓർത്തെടുക്കുകയും ചെയ്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow