നയൻതാരയെ പ്രണയിച്ചതിന് 'നായയ്‌ക്ക് ബിരിയാണി കിട്ടിയ പോലെ’ എന്നാണ് പലരും വിശേഷിപ്പിച്ചത്; വേദനിപ്പിച്ച സംഭവം ഓർത്തെടുത്ത് വിഗ്നേഷ് ശിവൻ
തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ്ശിവന്റെയും പ്രണയവും വിവാഹവും അടങ്ങുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പ്രഖ്യാപിച്ച് രണ്ടുവർഷം കഴിയുമ്പോഴും എന്തുകൊണ്ട് ഇത് പുറംലോകം കാണുന്നില്ല എന്ന് ഇക്കഴിഞ്ഞ നാളുകൾ വരെ ആരാധകർ താരത്തോട് തുടരെ ചോദിച്ചുകൊണ്ടിരുന്ന കാര്യമായിരുന്നു. ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി എന്നോണം നയൻസ് കഴിഞ്ഞ ദിവസമാണ് ധനുഷുമായുള്ള പോര്പരസ്യമാക്കിയത്.
വിഗ്നേഷ് ശിവന്റെ അരങ്ങേറ്റ ചിത്രവും നയൻതാരയുടെ കരിയറിലെ മികച്ച വിജയവുമായ നാനും റൗഡി താൻ എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരുന്നത് ധനുഷ് ആയിരുന്നു. അന്നുമുതൽ ഇന്നിപ്പോൾ 10 വർഷം പിന്നിടുമ്പോഴും ധനുഷിന് തങ്ങളോട് തീരാ പക എന്നാണ് നയൻതാര വ്യക്തമാക്കിയത്. നാനും റൗഡി താൻ എന്ന ചിത്രത്തിലെ ചില ക്ലിപ്പുകൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയത് തടഞ്ഞ് ധനുഷ് നടത്തിയ ഇടപെടലുകളാണ് ഡോക്യുമെന്ററി പുറംലോകം കാണുന്നത് ഇത്രയും വൈകിപ്പിച്ചതെന്നും നയൻതാര വ്യക്തമാക്കിയിരുന്നു. എന്തായാലും ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നയൻതാരയുടെ ജന്മദിനമായ ഇന്നലെ ഡോക്യുമെന്ററി റിലീസ് ചെയ്തതോടെ ഇരുവരുടെ പ്രണയവും വിവാഹബന്ധത്തിലെ ദൃഢതയുമെല്ലാം ആളുകൾ അടുത്തറിയുകയാണ്. നയൻതാരയെ പോലൊരു വലിയ താരത്തെ പ്രണയിച്ചതിന്റെ പേരിൽ ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നും കൂടാതെ തന്റെ കുടുംബത്തെയും വളർന്ന സാഹചര്യത്തെയും കുറിച്ച് താരം പറഞ്ഞ വാക്കുകളാണ്ഇപ്പോൾ വൈറൽ ക്ലിപ്പ് ആയി പ്രചരിക്കുന്നത്.
‘ഉളുന്തൂർപേട്ടൈ നായയ്‌ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ എന്നാണ് ആ സമയം തങ്ങളുടെ ബന്ധത്തെ ചിലർ വിശേഷിപ്പിച്ചത്. ഇത്തരത്തിൽ തന്നെ കളിയാക്കികൊണ്ട് നിരവധി മോശം മീമുകളും പ്രചരിച്ചുവെന്നും വിക്കി പറയുന്നു. ഇതൊക്കെ ഒരു വിഷയമാണോ എന്നും തനിക്ക് എന്തുകൊണ്ട് നയനെ പ്രണയിക്കാൻ പാടില്ല? എന്നും ഡോക്യൂമെന്ററിയിൽ വിക്കി ചോദിക്കുന്നു. അതേസമയം നയൻതാര വന്നതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞുവെന്നും ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചുവെന്നും വിക്കി പറയുന്നു.
അതേസമയം തനിക്ക് വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടതിനെ കുറിച്ചും കുടുംബഭാരം ഏൽപ്പിക്കാതെ അമ്മ തന്നെ വളർത്തിയതിനെ കുറിച്ചും ഡോക്യൂമെന്ററിയിൽ വിക്കി സംസാരിക്കുന്നുണ്ട്. 'പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ മരാണം , അനുജത്തിയും , അമ്മയും ഉള്ള കുടുംബത്തിൽ പിന്നെ ആൺ തരിയായി ഞാൻ മാത്രമേ ഉള്ളൂ. എന്നാൽ കുടുംബഭാരം ഏൽപ്പിക്കാതെ സിനിമ എന്ന സ്വപ്നത്തിലേക്ക് പോകാനാണ് അമ്മ പറഞ്ഞത്. അമ്മയുടെ അനുഭവങ്ങൾ താൻ നാനും റൗഡി എന്ന സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും വിക്കി പറയുന്നു.
What's Your Reaction?