മമ്മൂട്ടിക്ക് അത് ആരും സമ്മാനമായി കൊടുത്തതല്ല, സ്വയം നേടിയെടുത്തതാണ്! മോ​ഹൻലാൽ വരെ കാര്യങ്ങൾ ചോദിച്ചിട്ടേ ചെയ്യൂ: മല്ലിക സുകുമാരൻ

Nov 5, 2024 - 16:45
Nov 5, 2024 - 16:48
 0  9
മമ്മൂട്ടിക്ക് അത് ആരും സമ്മാനമായി കൊടുത്തതല്ല, സ്വയം നേടിയെടുത്തതാണ്! മോ​ഹൻലാൽ വരെ കാര്യങ്ങൾ ചോദിച്ചിട്ടേ ചെയ്യൂ: മല്ലിക സുകുമാരൻ

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, മിനുക്കും  തോറും മാറ്റുകൂടുന്ന പൊന്ന്.  മലയാള സിനിമയിലെ താര രാജാവ് മെഗാസ്റ്റാർ മമ്മൂക്കയെ വിശേഷിപ്പിക്കാൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിരന്തരം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് ഇവയൊക്കെ. കാലത്തിനൊത്ത മട്ടും ഭാവവും ഉള്ള മമ്മൂക്ക ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തും  സിനിമകൾ നിർമ്മിച്ചും മലയാളത്തിന് തന്നെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്. 

 പ്രായം തോറ്റു മാറിനിൽക്കുന്ന അദ്ദേഹത്തിന്റെ പ്രതിഭയ്ക്കും കഠിനാധ്വാനത്തിനു മുന്നിൽ പ്രഗൽഭരായ കലാകാരന്മാർ ഉൾപ്പെടെ കയ്യടിച്ചു നിന്നിട്ടുണ്ട്. ഇപ്പോഴിതാ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരൻ.

 ഒരു സഹപ്രവർത്തകൻ എന്നതിലുപരി തന്റെ കുടുംബത്തിന്റെ അടുത്ത സുഹൃത്തു കൂടിയാണ് മമ്മൂട്ടി. പണ്ടുമുതലേയുള്ള അടുപ്പമാണ്. ഭർത്താവും നടനുമായ സുകുമാരന്  ഒത്തിരി അധികം സുഹൃത്തുക്കളുണ്ടെങ്കിലും പലപ്പോഴും പല കാര്യങ്ങളിലും തീരുമാനം എടുത്തിരുന്നത് മമ്മൂട്ടിയോട് ചോദിച്ചാണെന്നും താരം പറയുന്നു.

 ദേഷ്യം വന്നാൽ മമ്മൂക്ക എന്തെങ്കിലുമൊക്കെ പറയും. കുറച്ചുനേരം കഴിഞ്ഞ് അദ്ദേഹം തന്നെ സംസാരിച്ചു പ്രശ്നങ്ങൾ തീർക്കുകയും ചെയ്യും. ഈ ദേഷ്യം ആകട്ടെ അപ്പോൾ നിലനിൽക്കുന്നത് മാത്രമാണെന്നും അതിലപ്പുറം മമ്മൂക്കയ്ക്ക് ആരോടും ദേഷ്യമോ പിണക്കമോ സ്ഥായിയായി ഉണ്ടാകാറില്ലെന്നും മല്ലിക പറയുന്നു. മമ്മൂക്കയ്ക്ക് നുണ പറയുന്ന സ്വഭാവം ഇല്ലെന്ന വിശ്വാസം തന്റെ ഭർത്താവിന് ഉണ്ടായിരുന്നുവെന്നും മല്ലിക പറയുന്നു

 മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ മിക്കവരും മമ്മൂക്കയുടെ അഭിപ്രായങ്ങൾക്ക് എപ്പോഴും വില കൽപ്പിക്കാറുണ്ടെന്നും പറഞ്ഞ മല്ലിക ഇത് അദ്ദേഹം സ്വയം നേടിയെടുത്തതാണെന്നും ആരും സമ്മാനമായി കൊടുത്ത സ്ഥാനമല്ലെന്നും ചൂണ്ടിക്കാട്ടി. 

 മമ്മൂക്ക വളരെ അടുപ്പമുള്ളവരോട് മാത്രമേ തമാശകൾ പറഞ്ഞു ചിരിക്കാറുള്ളുവെന്നും പൊതുവേ സെറ്റിൽ വന്ന് ചിരിച്ചു കളിക്കുന്ന വ്യക്തിയല്ല അദ്ദേഹം എന്നും ഇന്ന് മമ്മൂട്ടിയുടെ കയ്യിലുള്ള സൽപേര് അദ്ദേഹം തന്റെ പെരുമാറ്റത്തിലൂടെയും അധ്വാനത്തിലൂടെയും നേടിയെടുത്തതാണെന്നും ആരുടെയും ഔദാര്യമല്ലെന്നും മല്ലിക സുകുമാരൻ  പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow