പ്രണവ് മോഹൻലാൽ അല്ലാതെ ആരെയും എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമല്ല; വീണ്ടും ആഗ്രഹം പറഞ്ഞ് നടി ഗായത്രി

Nov 1, 2024 - 20:52
 0  2
പ്രണവ് മോഹൻലാൽ അല്ലാതെ ആരെയും എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമല്ല; വീണ്ടും ആഗ്രഹം പറഞ്ഞ് നടി ഗായത്രി

നടൻ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ഇഷ്ടമാണെന്ന് വീണ്ടും തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്. ഒരു ചാനലിൽ നടി ആനിയുമൊത്തുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ലാലേട്ടന്റെ മരുമകൾ ആകാൻ ആഗ്രഹമുണ്ടോ എന്ന ആനിയുടെ ചോദ്യത്തിനാണ് മോഹൻലാലിന്റെ കുടുംബത്തിൽ അംഗമാകാൻ ആഗ്രഹമുണ്ടെന്ന് ഗായത്രി സുരേഷ് പറഞ്ഞത്.

“എനിക്ക് രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ്. ലാലേട്ടനെയും ഇഷ്ടമാണ്, പ്രണവിനെയും എനിക്കിഷ്ടമാണ്. പ്രണവ് അല്ലാതെ, ആരെയും എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമല്ല. എനിക്ക് ആ കുടുംബം ഇഷ്ടമാണ്. കുടുംബത്തിന്റെ ഭാഗമാകാൻ ഇഷ്ടമാണ്. ലാലേട്ടന്റെ അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു. ആ കുടുംബത്തിന്റെ അന്തരീക്ഷം കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു”-ഗായത്രി സുരേഷ് പറഞ്ഞു.

ഇതിനുമുൻപും പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഗായത്രി സുരേഷ് പറഞ്ഞിരുന്നു. അന്ന് ഇത് വലിയ ചർച്ചയുമായി. പലരും താരത്തെ ട്രോളി. എന്നാൽ മോഹൻലാലിന്റെ കുടുംബ പശ്ചാത്തലം തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് വീണ്ടും തുറന്നു പറയുകയാണ് ഗായത്രി സുരേഷ് പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow