തിയേറ്ററിൽ വിറച്ചു, ഒടിടിയിൽ വിറപ്പിക്കുമോ? സൂപ്പർ ഹീറോ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു
ശ്രീമുരളിയും രുക്മിണി വസന്തും പ്രധാന കഥാപാത്രങ്ങളായ കന്നഡ സൂപ്പർ ഹീറോ ചിത്രം ബഗീര ഒടിടിയിലെത്തി. റിലീസ് ചെയ്ത് ഒരു മാസം പിന്നിടും മുൻപേയാണ് ചിത്രം സ്ട്രീമിംഗിനെത്തിയത്. പ്രതീക്ഷിച്ച വിജയം നേടാതിരുന്ന ചിത്രം തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് സമ്പാദിച്ചത്.
ആരാധകരെയും നിരൂപകരെയും പൂർണമായി തൃപ്തിപ്പെടുത്താൻ ചിത്രത്തിന് സാധിച്ചില്ല. അതേസമയം മുടക്കുമുതലും അല്പം ലാഭവും ചിത്രത്തിന് നേടാൻ സാധിച്ചു. 20 കോടി മുതൽമുടക്കിലെത്തിയ ചിത്രം 29 കോടി രൂപയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.
പ്രകാശ് രാജ്, അവിനാഷ് യലന്തൂർ, രാമചന്ദ്ര രാജു, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, രംഗയാന രഘു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡോ. സുരി ആണ് ചിത്രം സംവിധാനം ചെയ്തത്. നെറ്റ്ഫ്ലിക്സിൽ ഇന്നുമുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങിയിട്ടുണ്ട്. കന്നഡ, തെലുങ്ക്,മലയാളം,തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
What's Your Reaction?