ടൊവിനോ - തൃഷ ജോടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം; 'ഐഡന്റിറ്റി' ജനുവരിയിലെത്തുമെന്ന് അണിയറക്കാർ
'ഫോറെൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തൃഷയാണ് സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്‌ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് 'ഐഡന്‍റിറ്റി'. ചിത്രത്തിന്റെ റിലീസിനെപ്പറ്റിയുള്ള പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രം 2025 ജനുവരിയിൽ തിയേറ്ററുകളിലെത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഡിസംബർ നാലിന് പുറത്തിറങ്ങും. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്.
What's Your Reaction?