ഷോട്ട് കഴിഞ്ഞും ചുംബനം തുടര്‍ന്നു; അയാള്‍ അത് മുതലെടുക്കുകയായിരുന്നു, നടനെതിരെ ആരോപണവുമായി സയാനി ഗുപ്ത

Nov 30, 2024 - 16:22
 0  0
ഷോട്ട് കഴിഞ്ഞും ചുംബനം തുടര്‍ന്നു; അയാള്‍ അത് മുതലെടുക്കുകയായിരുന്നു, നടനെതിരെ ആരോപണവുമായി സയാനി ഗുപ്ത

ഇന്‍റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങള്‍ ബോളിവുഡ് താരങ്ങള്‍ തുറന്നു പറയുന്നത് ഒരു പതിവാണ്. ഇന്‍റിമേറ്റ്  രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ തനിക്കുണ്ടായ അസുഖകരമായ അനുഭവം ഇത്തരത്തില്‍ തുറന്നു പറയുകയാണ് നടി സയാനി ഗുപ്ത. ഇത്തരം രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്യാന്‍ കോർഡിനേറ്റർമാർ ഉണ്ടായിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ് എന്നാണ് നടി സൂചിപ്പിക്കുന്നത്. ഒപ്പം അഭിനയിച്ച ഒരു താരത്തിന്‍റെ അസഭ്യമായ പെരുമാറ്റം തന്നെ അസ്വസ്ഥയാക്കിയ ഞെട്ടിക്കുന്ന സംഭവമാണ് നടി തുറന്നു പറഞ്ഞത്.

ഒരു റേഡിയോ ഷോയിലാണ് നടിയുടെ വെളിപ്പെടുത്തല്‍ " ഇന്‍റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒരു പുസ്തകം എഴുതാൻ കഴിയും എനിക്ക്. ഇത്തരം രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്യുന്ന ഇൻറ്റിമസി കോർഡിനേറ്റർ ഇപ്പോൾ ഇന്ത്യയിൽ ഒരു പ്രൊഫഷനായി മാറിയതില്‍ ഞാൻ നന്ദിയുള്ളവനാണ്. മാർഗരിറ്റ വിത്ത് സ്ട്രോ എന്ന ചിത്രത്തില്‍ ഞാന്‍ ഒരു നടനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 2013 ല്‍ ഇന്‍റിമേറ്റ് സീനുകൾ ചെയ്യാൻ എളുപ്പമാണ്, കാരണം അവ സാങ്കേതികമായി ചിത്രീകരിക്കാന്‍ എളുപ്പമാണ്. പക്ഷെ ഈ  നടൻ രംഗം മുതലെടുക്കുന്നതായി തോന്നി. ഷോട്ട് കഴിഞ്ഞും അയാള്‍ ചുംബനം തുടര്‍ന്നു. ചെറിയ സന്ദര്‍ഭം ആയിരിക്കാം. എന്നാല്‍ അത് തീര്‍ത്തും അസഭ്യമായ പെരുമാറ്റമാണ്" സയാനി ഗുപ്ത പറഞ്ഞു.

അതേ സമയം ഒരു വെബ് സീരിസിന്‍റെ ഔട്ട്‌ഡോർ ഷൂട്ടിനിടെ സെറ്റില്‍ നടന്ന മറ്റൊരു സംഭവവും നടി തുറന്നു പറഞ്ഞു. "എനിക്ക് ഒരു ചെറിയ വസ്ത്രത്തിൽ ബീച്ചിൽ കിടക്കേണ്ടി വന്നു, എന്‍റെ മുന്നിൽ 70 ഓളം പുരുഷന്മാർ നിൽപ്പുണ്ടായിരുന്നു, എനിക്ക് ഷാൾ തരാനോ എന്‍റെ അടുത്തിരിക്കാനോ ഒരാൾ പോലും സെറ്റിൽ ഉണ്ടായിരുന്നില്ല. ഒരു നടിയുടെ സുരക്ഷയെക്കുറിച്ചോ സംരക്ഷണത്തെക്കുറിച്ചോയുള്ള ആശങ്കയുടെ അഭാവം പലപ്പോഴും സെറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ട്. ഈ ചിന്താഗതി മാറേണ്ടതുണ്ട്" സയാനി ഗുപ്ത  കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow