ട്വിസ്റ്റോട് ട്വിസ്റ്റ്; വിജയ ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനായി സൗബിന്റെ പറവ ഫിലിംസ് സ്വന്തം പോക്കറ്റിൽ നിന്നും ഒരു രൂപ പോലും മുടക്കിയില്ലെന്ന് കണ്ടെത്തൽ

Nov 30, 2024 - 18:17
 0  1
ട്വിസ്റ്റോട് ട്വിസ്റ്റ്; വിജയ ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനായി സൗബിന്റെ പറവ ഫിലിംസ് സ്വന്തം പോക്കറ്റിൽ നിന്നും ഒരു രൂപ പോലും മുടക്കിയില്ലെന്ന് കണ്ടെത്തൽ

മഞ്ഞുമ്മൽ ബോയ്സ് സിനിമയ്‌ക്ക് വേണ്ടി നിർമാതാക്കൾ സ്വന്തം കയ്യിൽ നിന്ന് ഒരു രൂപ പോലും മുടക്കിയില്ലെന്ന് അന്വേഷണ സംഘം. നടൻ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് നിർണായക വിവരം കണ്ടെത്തിയത്.

പറവ ​ഗ്രൂപ്പിന്റെ അക്കൗണ്ടിൽ പലരിൽ നിന്നായി 28 കോടി രൂപ നിക്ഷേപിച്ചെങ്കിലും 19 കോടിക്ക് താഴെയാണ് സിനിമയ്‌ക്ക് വേണ്ടി ചെലവായതെന്ന് പൊലീസ് കണ്ടെത്തി. സിനിമ നിർമാണത്തിന്റെ ജിഎസ്ടിയിൽ നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്.

സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ ഏഴ് കോടി നൽകിയത് സിറാജ് ​ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവി​ഹിതം നൽകാമെന്നായിരുന്നു കരാർ. എന്നാൽ ഈ കരാർ പാലിക്കാതെ വന്നതോടെയാണ് സിറാജ് നിർമാതാക്കൾക്കെതിരെ കേസ് നൽകിയത്.

കേസിൽ സൗബിൻ ഷാഹിറിനെ ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം അടുത്തയാഴ്ച ചോദ്യം ചെയ്യും. സിനിമയിൽ നിന്ന് കിട്ടിയ ലാഭവിഹിതത്തിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി
ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ കണക്കുകളിൽ പൊരുത്തക്കേടുകൾ ഉള്ളതിനിലാണ് സൗബിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കേസിൽ മൂന്ന് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്ന് ആദായ വകുപ്പ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow