ഷാരൂഖ് ഖാൻ ഉൾപ്പെടെ 37ഓളം നിർമാതാക്കൾ ദൃശ്യങ്ങൾ വിട്ടുനൽകിയപ്പോളും ധനുഷ് മാത്രം ബലം പിടിച്ചിരുന്നു; നന്ദി അറിയിച്ച് നയൻതാര

Nov 21, 2024 - 15:06
 0  2
ഷാരൂഖ് ഖാൻ ഉൾപ്പെടെ 37ഓളം നിർമാതാക്കൾ ദൃശ്യങ്ങൾ വിട്ടുനൽകിയപ്പോളും ധനുഷ് മാത്രം ബലം പിടിച്ചിരുന്നു; നന്ദി അറിയിച്ച് നയൻതാര

തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ്ശിവന്റെയും പ്രണയവും വിവാഹവും അടങ്ങുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പ്രഖ്യാപിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും റിലീസ് ചെയ്തിരുന്നില്ല. ധനുഷുമായുള്ള പോര്പരസ്യമാക്കിയതിനു പിന്നാലെ കഴിഞ്ഞ ദിവസം നയൻസിന്റെ ജന്മ ദിനത്തിൽ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുകയായിരുന്നു.

വിഗ്നേഷ് ശിവന്റെ അരങ്ങേറ്റ ചിത്രവും നയൻതാരയുടെ കരിയറിലെ മികച്ച വിജയവുമായ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയുള്ള കണ്ടുമുട്ടലും ഇരുവരുടെ പ്രണയകാലവും വിവാഹബന്ധത്തിലെ ദൃഢതയുമെല്ലാം ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഭാഗങ്ങൾ കൂടി ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താതെ പറ്റില്ലായിരുന്നു. ഇത് ആവശ്യപ്പെട്ട് ധനുഷിന് അയച്ച എൻ.ഒ.സിക്ക് മറുപടി നൽകാതെ വൈകിപ്പിക്കുക ആയിരുന്നു എന്നാണ് നയൻതാര ആരോപിച്ചിരുന്നത്.     
സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് ഡോക്യൂമെന്ററിയുടെ സംവിധായകൻ. ഇപ്പോഴിതാ തന്റെ എല്ലാ സിനിമകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ എല്ലാ നിർമ്മാതാക്കൾക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നയൻതാര. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഉൾപ്പെടെ തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലെ വിവിധ നിർമാതാക്കൾക്ക് നയൻതാര നന്ദി അറിയിക്കുന്നുണ്ട്.

” കഴിഞ്ഞ 20 വർഷത്തെ എന്റെ കരിയറിൽ ഞാൻ നേടിയ ഏറ്റവും വിലപ്പെട്ട കാര്യമെന്ന് പറയുന്നത്, ഒപ്പം പ്രവർത്തിച്ചവരിൽ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള സ്‌നേഹവും ബഹുമാനങ്ങളും സൗഹൃദവുമാണ്. എന്നെ പിന്തുണച്ച ഓരോ നിർമ്മാതാക്കളോടും ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണ്. അവരുടെ മാന്യതയ്‌ക്കും നല്ല മനസിനുമെല്ലാം നന്ദി പറയുന്നതായും” നയൻതാര കുറിച്ചു.

37ഓളം നിർമാതാക്കളുടെ പേര് നയൻതാര തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, ചിരഞ്ജീവി, രാം ചരൺ, എ ആർ മുരുഗദോസ്, ഉദയനിധി സ്റ്റാലിൻ മലയാളത്തിൽ നിന്നും രാപ്പകലിന്റെ സിനിമാ നിർമാതാവായ ഹൗളി പോട്ടൂർ, രസിക എന്റർടെയ്ൻമെന്റ്‌സിലെ എൻ ബി വിന്ധ്യൻ, വർണചിത്ര പ്രൊഡക്ഷൻസ് മഹ സുബൈർ, അമ്മ ഇന്റർനാഷണലിലെ അബ്ദുൾ ഹമീസ് മുഹമ്മദ് ഫസി എന്നിവരുടെ പേരുകളും പരാമർശിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow