നവ്യ നായരെ ബിരിയാണി വയ്ക്കാൻ പഠിപ്പിച്ചത് മിസിസ് പിണറായി വിജയൻ! തുറന്ന് പറഞ്ഞ് നടി

Nov 4, 2024 - 17:42
 0  2
നവ്യ നായരെ ബിരിയാണി വയ്ക്കാൻ പഠിപ്പിച്ചത് മിസിസ് പിണറായി വിജയൻ! തുറന്ന് പറഞ്ഞ് നടി

മലയാളികളുടെ ഇഷ്‍ട നടിമാരിൽ ഒരാളായ നവ്യ നായരെ മട്ടൻ ബിരിയാണിയും, ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ  പഠിപ്പിച്ചത് ആരാണെന്ന് അറിയാമോ? കേരളം ഭരിക്കുന്ന മുഖ്യമന്ത്രി സാക്ഷാൽ  ശ്രീ പിണറായി വിജയന്‍റെ ഭാര്യ കമല വിജയൻ. തന്റെ  യൂട്യൂബ് ചാനലിൽ ചെമ്മീൻ ബിരിയാണി ഉണ്ടാക്കുന്ന റെസിപ്പി പങ്കുവെക്കുന്ന വീഡിയോയിൽ  നവ്യ നായർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിണറായി വിജയൻറെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് നവ്യ നായർ. താരം പിണറായി വിജയനും കമലയ്ക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

 'എന്നെ മട്ടന്‍ ബിരിയാണിയും, ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായ ശ്രീ പിണറായി വിജയന്‍റെ ഭാര്യ കമല ആണ്. ആന്റിയുടെ ചെമ്മീൻ ഫ്രൈ ഒരു രക്ഷ ഇല്ലാത്ത രുചിയാണ്. കഴിച്ചപ്പോൾ ഞാൻ അതിന്റെ റെസിപ്പി എഴുതി വാങ്ങിച്ചു. വെച്ച് നോക്കിയപ്പോൾ അത് നന്നായി വന്നു' നവ്യ നായർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow