ആ വീഡിയോയിലുള്ളത് ഞാൻ തന്നെ! മദ്യഷോപ്പിലെ സിസിടിവി ദൃശങ്ങളിൽ വിശദീകരണവുമായി അല്ലു അർജുൻ
ഒരു മദ്യഷോപ്പിൽ നിന്നും മദ്യം വാങ്ങുന്ന അല്ലു അർജുന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. ഏഴ് വർഷം മുമ്പ് അതായത് 2017-ൽ പുറത്തിറങ്ങിയ വീഡിയോയിൽ ഗോവയിലെ ഒരു മദ്യഷോപ്പിൽ നിന്നും മദ്യം വാങ്ങുന്ന അല്ലു അർജുനെ വ്യക്തമായി കാണാം. ഇപ്പോഴിതാ ഈ വൈറൽ വിഡിയോയിൽ വർഷങ്ങൾക്ക് ശേഷമിപ്പോൾ തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് താരം. പുഷ്പ -2 വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘ആ വീഡിയോയിലുള്ളത് ഞാൻ തന്നെയായിരുന്നു. പക്ഷേ, എന്റെ സുഹൃത്തിന് വേണ്ടിയാണ് മദ്യം വാങ്ങിയത്. നിങ്ങൾ കരുതുന്നത് പോലെ അത് എനിക്ക് വേണ്ടി ആയിരുന്നില്ല. ആ സുഹൃത്തും തന്നോടൊപ്പം ഇവിടെ വന്നിട്ടുണ്ടെന്നും’ അല്ലു അർജുൻ പറഞ്ഞു.
മദ്യഷോപ്പിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുവാക്കൾക്ക് മാതൃകയാകേണ്ട പ്രമുഖ താരങ്ങൾ പരസ്യമായി മദ്യഷോപ്പുകളിൽ വരുന്നത് മോശമാണെന്ന തരത്തിലാണ് വിമർശനങ്ങൾ ഉയർന്നത്.
വീഡിയോ നിരവധി വിമർശനങ്ങൾക്ക് വഴിവച്ചെങ്കിലും സംഭവത്തിൽ പ്രതികരിക്കാൻ അല്ലു അർജുൻ തയാറായിരുന്നില്ല. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം സംഭവത്തിന്റെ സത്യാവസ്ഥയെ കുറിച്ച് തന്റെ ആരാധകർക്ക് മുന്നിൽ തുറന്നുപറയുകയാണ് താരം.
What's Your Reaction?