പിരിഞ്ഞെന്ന് വിചാരിച്ചവരെ ഞെട്ടിച്ച് ഐശ്വര്യയും അഭിഷേകും; ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ജോഡി
ഐശ്വര്യ അഭിഷേക് ബച്ചന്‍ വിവാഹമോചനം എന്ന അഭ്യൂഹം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയിട്ട് ആറു മാസത്തിലേറെയായി. ഇരുവരും അവരുടെ അടുത്ത വൃത്തങ്ങളും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ചൂട് കൂട്ടുന്ന ഒരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ ഇരുവരുടെയും സമീപകാല പൊതു പരിപാടികളും അതിലുള്ള പെരുമാറ്റങ്ങളും എല്ലാം വലിയ വാര്‍ത്തകള്‍ക്കാണ് വഴിവച്ചത്.
എന്നാല്‍ ബോളിവുഡിനെ ഞെട്ടിച്ച് വളരെക്കാലത്തിന് ശേഷം ഐശ്വര്യയും അഭിഷേകും ഒരു പൊതുവേദിയില്‍ ഒന്നിച്ച് പങ്കെടുത്തിരിക്കുകയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ വൈറലായി. മുംബൈയിലെ ഒരു ആഡംബര വിവാഹ ആഘോഷത്തിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. ഇവരുടെ ഒന്നിച്ചുള്ള ഈ പ്രത്യക്ഷപ്പെടല്‍ വിവാഹമോചന കിംവദന്തികൾ താല്‍ക്കാലികമായി ശമിപ്പിച്ചേക്കും എന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ കരുതുന്നത്.
ആതിഥേയർക്കും മറ്റ് അതിഥികൾക്കുമൊപ്പം ബച്ചന്‍ ദമ്പതികള്‍ മനോഹരമായി പോസ് ചെയ്യുന്നത് കാണാം. എന്നാല്‍ ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളൊന്നും ലഭ്യമായിട്ടില്ല. രണ്ടുപേരും കറുപ്പും ഗോള്‍ഡന്‍ കളര്‍ ലൈനിംഗും ഉള്ള വേഷങ്ങളാണ് ധരിച്ചിരിക്കുന്നത് എന്ന് കാണാം. ഇത് ഇരുവരും ഒന്നിച്ചാണ് എത്തിയത് എന്നതിന്‍റെ സൂചനയാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കാമുകി സബ ആസാദിനൊപ്പം ഹൃത്വിക് റോഷനും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. അതേസമയം, മകൾ ആരാധ്യയുടെ പതിമൂന്നാം പിറന്നാൾ ആഘോഷത്തിനിടെ ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്തിയത് വാര്‍ത്തായിരുന്നു. നേരത്തെ ഐശ്വര്യ പങ്കുവെച്ച ഫോട്ടോകൾ അഭിഷേക് ബാഷിൽ നിന്ന് വിട്ടുനിന്നിരുന്നു എന്ന ഊഹാപോഹങ്ങൾക്ക് ഇടയാക്കിയപ്പോൾ, ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഒപ്പം നടൻ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പിന്നീട് പുറത്തുവരുകയായിരുന്നു.
What's Your Reaction?