സിനിമയിലേക്ക് വരും മുന്‍പേ ആ സംഭവം തിരിച്ചറിവായി! എന്റെ ശരീരം കാണാന്‍ ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; സായ് പല്ലവി
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്നെടുത്ത നടിയാണ് സായ് പല്ലവി. നിവിൻ പോളിയുടെ നായികയായ 'മലർ മിസ്സ്' ആയി നടി വേഷമിട്ടപ്പോൾ മലയാളികൾ മാത്രമല്ല തെന്നിന്ത്യയൊന്നാകെ താരത്തെ ഏറ്റെടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് തെന്നിന്ത്യന്‍ ചലച്ചിത്രരംഗത്തെ തന്നെ ഏറ്റവും ഡിമാൻഡ് ഉള്ള നടിയായി താരം മാറി. അസാമാന്യ പ്രതിഭയുള്ള നര്‍ത്തകികൂടിയാണ് സായി. അവതരിപ്പിക്കുന്ന ഏത് കഥാപാത്രത്തിനും ആത്മാവും മനോഹാരിതയും നിറയ്ക്കാന്‍ കഴിയുന്നു എന്നത് സായ് പല്ലവിയുടെ പ്രത്യേകതയായി ആരാധകർ എപ്പോഴും എടുത്തുപറയാറുമുണ്ട്.
ഇപ്പോഴിതാ സിനിമയിലേക്ക് പ്രവേശിക്കും മുൻപ് തനിക്കുണ്ടായ ഒരു തിരിച്ചറിവിനെ കുറിച്ച് പറയുകയാണ് താരം. സിനിമയിലേക്ക് വരും മുന്‍പ് ഒരു ടാംഗോ നൃത്തപ്രകടനത്തിന്റെ താരം വീഡിയോ പങ്കുവെച്ചിരുന്നുവത്രേ. തന്റെ രൂപത്തേക്കാള്‍ കഴിവിന് പ്രാധാന്യം ലഭിക്കണമെന്നാണ് സായി ആഗ്രഹിച്ചിരുന്നത്. എന്നാൽ പ്രസ്തുത വീഡിയോ താരം വിചാരിച്ച പോലെയൊന്നുമല്ല ആളുകൾ ഏറ്റെടുത്തതെന്നും അതോടെ ചെറുവസ്ത്രങ്ങള്‍ സിനിമകളില്‍ ധരിക്കരുതെന്ന തിരിച്ചറിവിലേക്കും എത്തിഎന്നും സായി പറയുന്നു.
'ജനങ്ങള്‍ എന്നെ ഗ്ലാമറിനായി കാണരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. പൊതുജനങ്ങള്‍ എന്നെ കഴിവിന്റെ പേരില്‍ കാണണം. ശരീരം കാണാന്‍ ആഗ്രഹിക്കുന്ന മറ്റൊരുകൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കണ്ണുകള്‍ എന്നിലേക്ക് വരുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല' -സായ് പല്ലവി പറഞ്ഞു.
What's Your Reaction?