'നയൻതാര പറഞ്ഞതല്ല വാസ്തവം'; പ്രതികരണവുമായി ധനുഷിന്‍റെ പിതാവ്
നടൻ ധനുഷിന് തന്നോടും ഭർത്താവ് വിഘ്നേഷ് ശിവനോടും പത്തുവർഷമായി തീരാ പകയെന്ന നയൻതാരയുടെ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നപോരാണ് തമിഴകത്ത് നടക്കുന്നത്. ഇപ്പോഴിതാ ലേഡി സൂപ്പർസ്റ്റാർ തന്റെ മകനെതിരായി ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ധനുഷിന്‍റെ പിതാവ് കസ്തൂരിരാജ.
തന്റെ വിവാഹവും പ്രണയവുമായിബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ധനുഷിന് പിന്നാലെ നടന്നുവെന്ന നയൻതാരയുടെ അവകാശവാദങ്ങൾ തെറ്റാണ്. ജോലി ഞങ്ങൾക്ക് പ്രധാനപ്പെട്ടത്. ഞങ്ങൾ മുന്നോട്ട് പോവുകയാണ്. ഞങ്ങളെ വേട്ടയാടുന്നവരോടും നമ്മളെ കുറിച്ച് പറയുന്നവരോടും ഉത്തരം പറയാൻ സമയമില്ല. എന്നെപ്പോലെ, എന്‍റെ മകനും ജോലിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്നയൻതാര പറഞ്ഞതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് കസ്തൂരി രാജ പറഞ്ഞത്.
What's Your Reaction?