ഉർവശി എക്കാലത്തെയും പ്രിയപ്പെട്ട നടി, ഫഹദിനെയും ബേസിലിനെയും അന്നയെയും ഇഷ്ടം: വിദ്യാ ബാലൻ

Oct 26, 2024 - 18:00
 0  10
ഉർവശി എക്കാലത്തെയും പ്രിയപ്പെട്ട നടി, ഫഹദിനെയും ബേസിലിനെയും അന്നയെയും ഇഷ്ടം: വിദ്യാ ബാലൻ

വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച നടിയാണ് വിദ്യാ ബാലൻ. സിനിമകളിൽ കോമഡി വേഷങ്ങളിലങ്ങനെ എത്തിയിട്ടില്ലെങ്കിലും താരത്തിന്റെ കോമഡി റീലുകൾ സാമൂഹിക മാധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ കോമഡി വേഷങ്ങളിലുൾപ്പെടെ തിളങ്ങിയിട്ടുള്ള മലയാളത്തിന്റെ സ്വന്തം ഉർവശിയെ കുറിച്ചുള്ള വിദ്യയുടെ പരമാമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമാകുന്നത്. 'എഫ്.ടി.ക്യൂ. വിത് രേഖ മേനോൻ' എന്ന ഇന്റർവ്യൂവിലായിരുന്നു താരത്തിന്റെ പരാമർശം.

ഉർവശി തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണെന്ന് വിദ്യ പറയുന്നു. ഹിന്ദിയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കോമഡി റോളുകൾ അങ്ങനെ ലഭിക്കാറില്ല. കോമഡി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ഉർവശിയും ശ്രീദേവിയുമാണ്. ഇൻസ്റ്റ​ഗ്രാമിലെ കോമഡി റീലുകൾ ചെയ്യുമ്പോൾ താൻ അതീവ സന്തോഷവതിയാണെന്നും താരം പറയുന്നു.

ഒടിടി പ്ലാറ്റ്ഫോമിന്റെ വരവോടെ കൂടുതൽ മലയാള സിനിമകൾ കണാൻ കഴിയുന്നുണ്ടെന്നും വിദ്യ പറയുന്നു. ഫഹദിന്റെ വർക്കുകൾ അതിശയകരമാണെന്നും ഇഷ്ടമാണെന്നും അവർ പറഞ്ഞു. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, നടി അന്ന ബെൻ എന്നിവരും പ്രിയപ്പെട്ടവരാണെന്ന് വിദ്യ പറഞ്ഞു. ശക്തമായ കഥാപാത്രം ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കുമെന്ന സൂചനകളും താരം പങ്കുവെച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow