അൻവർ റഷീദിന്റെ അടുത്ത ചിത്രത്തിൽ നായകൻ ലാലേട്ടനോ? ഛോട്ടാ മുംബൈയിലെ പാട്ട്? കൺഫ്യൂസ് ആക്കി നിർമാതാക്കളുടെ'പോസ്റ്റ്

Oct 26, 2024 - 19:11
 0  2
അൻവർ റഷീദിന്റെ അടുത്ത ചിത്രത്തിൽ നായകൻ ലാലേട്ടനോ? ഛോട്ടാ മുംബൈയിലെ പാട്ട്? കൺഫ്യൂസ് ആക്കി നിർമാതാക്കളുടെ'പോസ്റ്റ്

മലയാളത്തിൽ ഏറ്റവും സെലിബ്രെറ്റ് ചെയ്യപ്പെടുന്ന സംവിധായകരിൽ ഒരാളാണ് അൻവർ റഷീദ്. 'രാജമാണിക്യം', 'ഛോട്ടാ മുംബൈ' തുടങ്ങി പ്രേക്ഷകർ എക്കാലവും ആഘോഷിക്കുന്ന കൊമേർഷ്യൽ സിനിമകളുടെ പിന്നിൽ അൻവർ ആയിരുന്നു. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം അൻവർ റഷീദ് സംവിധാനത്തിലേക്ക് മടങ്ങിയെത്തുന്ന പുതിയ സിനിമയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

'മിന്നൽ മുരളി', 'ആർഡിഎക്സ്' തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച വീക്കെൻഡ് ബ്ലോക്കബ്സ്റ്ററിനൊപ്പമാണ് അൻവർ റഷീദിന്റെ അടുത്ത സിനിമയെന്ന വിവരം നേരത്തെ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ അപ്ഡേറ്റ് എന്ന നിലയിൽ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിർമാതാക്കൾ പുറത്തുവിടുന്നുണ്ട്. ഇതാണ് ഇപ്പോൾ വൈറലാകുന്നത്. അൻവർ റഷീദിനൊപ്പമുള്ള ചിത്രമാണ് ഇന്നലെ നിർമാതാവായ സോഫിയ പോളും കെവിനും പോസ്റ്റ് ചെയ്തത്. ഇവർ രണ്ട് പേരും ആ ചിത്രത്തിന് നൽകിയത് ഛോട്ടാ മുംബൈയിലെ മ്യൂസിക് ആണ്. ഇതാണ് പ്രേക്ഷകർക്കിടയിൽ സംശയങ്ങൾക്ക് വഴിയൊരുക്കിയത്. അടുത്ത ചിത്രം മോഹൻലാലിനൊപ്പം ആണെന്നാണ് വരുന്ന സൂചനകൾ.

അൻവർ റഷീദിനും സംവിധായകൻ അമൽ നീരദിനുമൊപ്പമുള്ള ചിത്രവും ഇന്ന് നിർമാതാവായ സോഫിയ പോൾ പങ്കുവച്ചിട്ടുണ്ട്. അൻവർ റഷീദ് - വീക്കെൻഡ് ബ്ലോക്കബ്സ്റ്റർ ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആകും എന്നാണ് ചിത്രത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ചകൾ. മോഹൻലാൽ അല്ല കുഞ്ചാക്കോ ബോബൻ ആണ് സിനിമയിലെ നായകൻ എന്നും വാർത്തകളുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ 'ട്രാൻസ്' ആണ് ഏറ്റവും ഒടുവിൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. അമൽ നീരദ് ആയിരുന്നു ഈ സിനിമയുടെയും ഛായാഗ്രഹണം. വിനായകൻ, സൗബിൻ ഷാഹിർ, ഗൗതം മേനോൻ, ദിലീഷ് പോത്തൻ, നസ്രിയ നസിം എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മികച്ച പ്രതികരണം നേടിയ ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow