ഇന്നസെന്റ് തന്റെ അവസാനകാലത്ത് ഭാര്യ ആലീസിനെ കുറിച്ച് ഇക്കാര്യം മറ്റുള്ളവരോട് പറഞ്ഞേൽപ്പിച്ചു; കൊച്ചുമക്കൾ തമ്മിലിപ്പോൾ മത്സരം

Oct 26, 2024 - 16:45
 0  2
ഇന്നസെന്റ് തന്റെ അവസാനകാലത്ത് ഭാര്യ ആലീസിനെ കുറിച്ച് ഇക്കാര്യം മറ്റുള്ളവരോട് പറഞ്ഞേൽപ്പിച്ചു; കൊച്ചുമക്കൾ തമ്മിലിപ്പോൾ മത്സരം

മലയാളിയെ ഏറെ ചിരിപ്പിച്ച് ഒരു നാൾ മറഞ്ഞു പോയ താരമാണ് ഇന്നസെന്റ് . ഇന്നും ചില തമാശകൾ കേട്ടാൽ ഇന്നസെന്റിനെ ഓർമ്മ വരുന്ന എത്രയെത്ര സന്ദർഭങ്ങൾ . ഇന്നസെന്റ് വിട പറഞ്ഞിട്ട് ഒന്നരവർഷം കഴിയുമ്പോഴും അദ്ദേഹം മരിച്ചുപോയി എന്ന് ഇന്നും ഞങ്ങള്‍ ആരും വിശ്വസിച്ചിട്ടില്ലെന്ന് പറയുകയാണ് ഭാര്യ ആലീസ്.

ഇന്നസെന്റ് പോയതിന് ശേഷം കുറച്ചുകാലം കറുപ്പ് വസ്ത്രങ്ങൾ മാത്രമായിരുന്നു ധരിച്ചിരുന്നത്.പട്ടുസാരികളൊക്കെ ബന്ധുക്കൾ വരുമ്പോൾ അവർക്ക് കൊടുക്കും. ഇതോടെ കുട്ടികൾ വഴക്ക് പറയാൻ തുടങ്ങി. അവർ നിർബന്ധിച്ചതോടെ കറുപ്പ് വസ്ത്രത്തിൽ ചെറിയ രീതിയിൽ മാറ്റം വരുത്തിയെന്ന് ആലീസ് പറയുന്നു.

ഇന്നസെന്റ് ഇല്ലാത്ത ഒന്നരവർഷം ഒന്നരയുഗമായിട്ടാണ് തോന്നുന്നത് . ചിലപ്പോള്‍ തോന്നും ഇന്നസെന്റ് വിളിക്കുന്നുണ്ടെന്ന്. ഞാന്‍ വിളി കേള്‍ക്കും, ചിലപ്പോള്‍ തോന്നും ഇന്നസെന്റ് കസേരയില്‍ ഇരിക്കുന്നുണ്ടെന്ന് . ഇന്നസെന്റ് ഇല്ലെന്ന് യാഥാര്‍ത്ഥ്യവുമായി ഞങ്ങള്‍ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല. ഇന്നസെന്റ് പോയതിന് ശേഷം അദ്ദേഹത്തിന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും ആലീസ് വ്യക്തമാക്കി.

സിനിമ മാത്രമല്ല ഒരു സീന്‍ പോലും കാണാന്‍ എനിക്ക് കഴിയില്ല. കുര്‍ബാന കാണാന്‍ വേണ്ടി മാത്രമാണ് ടെലിവിഷന്‍ വെക്കാറുള്ളത്. അല്ലാതെ ടിവി കാണല്‍ പോലുമില്ല. ഇന്നസെന്റ് മരിച്ചതിനു ശേഷം കൊച്ചുമക്കളായ ഇന്നുവും അന്നയും എന്റെ അടുത്താണ് ഉറക്കമെന്നും ആലീസ് പറയുന്നു. അതിന് അവര്‍ തമ്മില്‍ മത്സരമാണ്.

കാരണം ചോദിച്ചപ്പോൾ, അമ്മാമ്മ പാവമാണെന്നും അമ്മാമ്മയെ സങ്കടപ്പെടുത്തരുതെന്നും അവസാനകാലത്ത് അപ്പാപ്പൻ തങ്ങളോട് പറഞ്ഞിരുന്നെന്ന് അവർ മറുപടി നൽകിയെന്നും ആലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow