റമദാൻ മാസത്തിൽ ടിവിയിലൂടെ ദീൻ പഠിപ്പിച്ച പെണ്ണാണിപ്പോൾ കുട്ടിക്കുപ്പായവുമിട്ട്; നസ്റിയയെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ
നസ്റിയ നസീം, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സൂക്ഷ്മദർശിനി’യുടെ പ്രൊമോഷൻ വർക്കുകളുടെ ബഹളമാണ് സോഷ്യൽമീഡിയയിൽ. എല്ലാ ഓൺലൈൻ ചാനലുകളും സൂക്ഷ്മദർശിനിയുടെ പ്രമോഷൻ ഇന്റർവ്യൂസ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ കമന്റ് സെക്ഷനിൽ നസ്റിയയുടെ ക്യൂട്ട്നെസിനെയും ബേസിലിന്റെ ചിരിയേയുമൊക്കെ പരിഹസിച്ചാണ് ചിലരെത്തുന്നതെങ്കിൽ മറ്റ് ചിലരിൽ അസഹിഷ്ണുത പരത്തിയത് നസ്റിയയുടെ വസ്ത്രമായിരുന്നു.പേസ്റ്റൽ നിറത്തിലുള്ള ട്രാൻസ്പരന്റ് വസ്ത്രമണിഞ്ഞാണ് ചില പ്രൊമോഷൻ ഇന്റർവ്യൂകളിൽ നസ്റിയ എത്തിയത്. ഉടുപ്പിന്റെ നീളം മുട്ടോളമായിരുന്നു. ഇതാണ് ഒരു പ്രത്യേക വിഭാഗത്തെ ചൊടിപ്പിച്ചത്.
റമദാൻ മാസത്തിൽ ടിവിയിൽ വന്ന് ദീൻ പഠിപ്പിച്ചുകൊടുത്ത പെണ്ണിന്റെ ഇന്നത്തെ അവസ്ഥ എത്ര പരിതാപകരമെന്നാണ് ചിലരുടെ കമന്റ്. ഫഹദ് ഫാസിൽ ഇതൊക്കെ എങ്ങനെ സമ്മതിക്കുന്നുവെന്നതാണ് വേറെ ചിലരുടെ സംശയം. എന്തായാലും പൊതുവെ ഇത്തരം കമെന്റുകൾ അവഗണിച്ചു
വിടാറുള്ള താരം ഇക്കുറിയും പ്രതികരിച്ചിട്ടില്ല.
What's Your Reaction?