അരികിൽ അവൾ ഉണ്ടായിരുന്നെങ്കിൽ! ഭാര്യയെ ദുബായിൽ എത്തിച്ച് സാജു നവോദയക്ക് പിറന്നാൾ സർപ്രൈസ് കൊടുത്ത് സംഘാടകർ

Oct 18, 2024 - 16:53
Oct 18, 2024 - 16:57
 0  15
അരികിൽ അവൾ ഉണ്ടായിരുന്നെങ്കിൽ!  ഭാര്യയെ ദുബായിൽ എത്തിച്ച് സാജു നവോദയക്ക് പിറന്നാൾ സർപ്രൈസ് കൊടുത്ത് സംഘാടകർ

സ്വന്തം വീട് വിറ്റ് മറ്റൊരാൾക്ക് വീട് വെച്ച് നൽകുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഇക്കാര്യം കേൾക്കുമ്പോൾ മലയാളികൾക്ക് ഏറ്റവും ആദ്യം ഓർമ്മ വരിക  പ്രിയപ്പെട്ട കലാകാരനായ പാഷാണം ഷാജി എന്ന് വിളിപ്പേരുള്ള സാജു നവോദയയെ ആണ്. സാജുവിന്റെ ജീവിതത്തിലെ ഓരോ ഉയർച്ചയിലും താഴ്ചയിലും തോളോട് തോൾ നിന്ന ആളാണ് ഭാര്യ രശ്മി. സാജുവിനെ പോലെ തന്നെ പ്രേക്ഷക പ്രിയങ്കരിയാണ് ഭാര്യ രശ്മിയും. ഇപ്പോഴിതാ നടന്റെ പിറന്നാളാഘോഷത്തിനിടെ സംഘാടകർ ഭാര്യയെ ദുബായിലെ പൊതു പരിപാടിയിൽ സർപ്രൈസ് ആയി എത്തിച്ച വീഡിയോ ആണ് ഹൃദയം കവരുന്നത്.

https://youtu.be/firq1Ihhf04?si=YkoK2CetH_m2aGbK

 ദുബായിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സാജു നവോദയ. ചടങ്ങിന് ഒപ്പം തന്നെ നടന് പിറന്നാളാഘോഷവും വേദിയിൽ നടത്താൻ ഇതോടെ സംഘാടകർ പദ്ധതിയിടുകയായിരുന്നു. ഒപ്പം ഷാജു അറിയാതെ ഭാര്യ ലക്ഷ്മിയെയും അണിയറ പ്രവർത്തകർ ദുബായിലെത്തിച്ചു. ഇതാണ് സാജുവിനെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് ആക്കിയത്.
 
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വേദിയിൽ സംസാരിക്കവേ ഇപ്പോൾ തന്റെ ഭാര്യ അരികിലുണ്ടായിരുന്നുവെങ്കിൽ  എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് താരം പറയുകയുണ്ടായി. തന്റെ ഭാര്യയുടെ ചിത്രം നെഞ്ചിൽ പച്ച കുത്തിയതും താരം കാണിച്ചിരുന്നു. പിന്നാലെയാണ് പർദ്ദ ധരിച്ചുകൊണ്ടുള്ള ഭാര്യ രശ്മിയുടെ സർപ്രൈസ് എൻട്രി. പിന്നീട് ഏറെ വൈകാരിക നിമിഷങ്ങൾക്കാണ് പരിപാടി സാക്ഷ്യം വഹിച്ചത്. എന്തായാലും ഇരുവരുടെയും സ്നേഹ നിമിഷങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്ത മട്ടുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow