'ഫിസയ്ക്ക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം'; അനുജൻ്റെ വധുവിനെ പരിചയപ്പെടുത്തി നസ്രിയ

Dec 5, 2024 - 14:04
 0  1
'ഫിസയ്ക്ക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം'; അനുജൻ്റെ വധുവിനെ പരിചയപ്പെടുത്തി നസ്രിയ

അനുജനും അഭിനേതാവുമായ നവീൻ നസീമിൻ്റെ വിവാഹ നിശ്ചയചിത്രങ്ങളുമായി നസ്രിയ. ഫാഷൻ സ്റ്റൈലിസ്റ്റായ ഫിസാ സജീലാണ് നവീൻ്റെ വധു. ചിത്രങ്ങൾക്കൊപ്പം ഫിസയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന കുറിപ്പും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.

സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതിസുന്ദരിയായാണ് നസ്രിയ ചടങ്ങിനെത്തിയത്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ജാക്കറ്റ് ചോളിയായിരുന്നു നസ്രിയയുടെ വേഷം. ചോക്ക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള കുർത്തിയണിഞ്ഞാണ് ഫഹദ് എത്തിയത്. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ നസീം അഭിനയരംഗത്തേക്കെത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow