ജീവിതത്തിലേക്ക് വരാനിരുന്നയാൾ നിർഭാഗ്യവശാൽ മരണപ്പെട്ടു, അതും കഴിഞ്ഞാണ് ദിവ്യ! മുൻ ഭാര്യ തന്നെ കണ്ടത് വളർത്തു മൃഗത്തെ പോലെ; ക്രിസ് വേണുഗോപാൽ

Nov 4, 2024 - 15:53
Nov 4, 2024 - 16:04
 0  2
ജീവിതത്തിലേക്ക് വരാനിരുന്നയാൾ നിർഭാഗ്യവശാൽ മരണപ്പെട്ടു, അതും കഴിഞ്ഞാണ് ദിവ്യ! മുൻ ഭാര്യ തന്നെ കണ്ടത് വളർത്തു മൃഗത്തെ പോലെ;  ക്രിസ് വേണുഗോപാൽ

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളായ ദിവ്യ ശ്രീധറും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ട്രെൻഡിങ് സീരിയൽ ആയ പത്തരമാറ്റിലെ മുത്തശ്ശനായി വേഷമിട്ട് കുടുംബ പ്രേക്ഷകർക്ക് പരിചിതനായ നടനും മോട്ടിവേഷനൽ സ്പീക്കറും വോയ്‌സ് ആര്‍ട്ടിസ്റ്റുമായ ക്രിസ് വേണുഗോപാലും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഇരുവരുടെയും വയസ്സിനെ ചൊല്ലി സോഷ്യൽ മീഡിയകളിലും മറ്റും വ്യാപക നെഗറ്റീവ് ചർച്ചകൾ നടന്നിരുന്നു. ക്രിസ്സിനെ 65 കാരൻ എന്ന നിലയിൽ ആയിരുന്നു സൈബർ ആക്രമണം. എന്നാൽ സത്യം ഇതല്ലെന്നും തങ്ങൾ തമ്മിൽ അത്ര വലിയ അന്തരം വയസ്സിന്റെ കാര്യത്തിൽ ഇല്ലെന്നും സഹിക്കട്ട് നടി ദിവ്യ ശ്രീധർ തന്നെ പറയേണ്ടി വന്നിരുന്നു.പിന്നാലെ ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹത്തിലെത്തിച്ച വഴികളും താരങ്ങൾ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ തന്റെ ആദ്യ പങ്കാളിയുമായി വേർ പിരിയാനുള്ള കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്. തന്നെ കൂട്ടിലടച്ച ചിലന്തിയെ പോലെ ആയിരുന്നു മുൻ ഭാര്യ കൈകാര്യം ചെയ്തിരുന്നതെന്നും ആ ബന്ധത്തിൽ നിന്നും വളരെ കഷ്ടപ്പെട്ടാണ് പുറത്തുവന്നതെന്നും നടൻ പറയുന്നു. തന്നെ വളർത്തി വലുതാക്കിയ കുടുംബത്തോടൊപ്പം പോലും നിൽക്കാൻ പറ്റില്ല എന്ന് പറയുന്ന ഒരു തരം ബന്ധമായിരുന്നു മുൻപുണ്ടായിരുന്നത് എന്നും ഒരു വളർത്തു മൃഗത്തെ പോലെയായിരുന്നു താനെന്നും നടൻ പറയുന്നു. തനിക്ക് തന്റെ മാതാപിതാക്കളെ നോക്കിയേ പറ്റൂ. വീട്ടിൽ ആരും വരാൻ പാടില്ല, ഫോൺ ചെയ്യാൻ പാടില്ല, പുറത്തു പോകാൻ പാടില്ല എന്നിങ്ങനെയുള്ള നിബന്ധനകൾ വയ്ക്കുന്ന ആളായിരുന്നു മുൻ പങ്കാളി എന്നും നടൻ പറയുന്നു. അതേസമയം ക്രിസിനെതിരെ വിമർശനവുമായി മുൻ ഭാര്യ വീഡിയോ ഇട്ടിരുന്നു. ഇതിനു മറുപടിയായാണ് നടന്റെ പുതിയ പ്രതികരണം. 2019 ലാണ് താൻ വിവാഹമോചനത്തിന് കേസുകൊടുത്തത്. ഇത് 2022ൽ തീർന്നെന്നും ശേഷം 9 മാസങ്ങൾക്ക് ശേഷമാണ് ജീവിതത്തിലേക്ക് ഒരാൾ വരണം എന്ന് താൻ ആഗ്രഹിച്ചതെന്നും നടൻ പറയുന്നു. ഇത്തരത്തിൽ ജീവിതത്തിലേക്ക് വരാനിരുന്ന ആൾ നിർഭാഗ്യവശാൽ മരിച്ചുപോയെന്നും അതും കഴിഞ്ഞാണ് ഇപ്പോൾ ദിവ്യയെ വിവാഹം ചെയ്തതെന്നും ക്രിസ് പറയുന്നു. അല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തു കരിവാരി തേക്കുകയാണോ ചെയ്യേണ്ടതെന്നും മുൻ ഭാര്യയെ കുറ്റപ്പെടുത്തി ക്രിസ് ചോദിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow