പുതിയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി സീരിയൽ നടൻ ജിഷിൻ മോ​ഹൻ; പിന്നാലെ 'എന്തൊക്കെ കാണണം' എന്ന് മുൻഭാര്യയും നടിയുമായ വരദ

Dec 5, 2024 - 21:17
 0  1
പുതിയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി സീരിയൽ നടൻ ജിഷിൻ മോ​ഹൻ; പിന്നാലെ 'എന്തൊക്കെ കാണണം' എന്ന് മുൻഭാര്യയും നടിയുമായ വരദ

'പരസ്പരധാരണയും കരുതലുമുള്ള സൗഹൃദത്തിലാണ് തങ്ങളെന്നും അതിനെ പ്രണയമെന്ന് വിളിക്കാനാകുകയുമില്ല ഈ ബന്ധം വിവാഹത്തിലേക്ക് എത്തുകയുമില്ലെ'ന്ന് കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരം ജിഷിൻ മോ​ഹൻ സീരിയൽ നടിയായ അമേയയുമായുള്ള ബന്ധത്തെ  കുറിച്ച് ഇങ്ങനെ വെളിപ്പെടുത്തിയത്.

ഒരുകാലത്ത് മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ ജോഡ‍ിയായിരുന്ന ജിഷിനും മുൻഭാര്യ  വരദയും. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും മൂന്നു വർഷം മുൻപ് വിവാഹ​മോചിതരാവുകയായിരുന്നു. വിവാഹമോചനത്തിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് താൻ വീണ് പോയെന്നും പിന്നീട് കഞ്ചാവിലും രാസലഹരിയിലും അടിമപ്പെട്ടെന്നുമൊക്കെയായിരുന്നു ജിഷിന്റെ  വെളിപ്പെടുത്തൽ. ഈ പ്രതിസന്ധിയിൽ നിന്നും തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്  അമേയയാണെന്നും  ജിഷിൻ  പറഞ്ഞിരുന്നു.

എന്തയാലും ജിഷിന്റെ പുതിയ പ്രണയവും വിവാഹ മോചനത്തിന് പിന്നാലെയുണ്ടായ അവസ്ഥകളുമെല്ലാം ചർച്ചയായതോടെ വിഷയത്തിൽ പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഭാര്യ  വരദ. 'എന്തൊക്കെ കാണണം, എന്തൊക്കെ കേൾക്കണം, എന്തായാലും കൊള്ളാം!!' എന്നായിരുന്നു വരദ കുറിച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. ഇത്  ജിഷിനെ പരിഹസിച്ചെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. എന്നാൽ ഇതിന് ശേഷം ഇരുവരുടെ ഭാ​ഗത്ത് നിന്നും വലിയ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. 

What's Your Reaction?

like

dislike

love

funny

angry

sad

wow