'അവള്‍ക്ക് ലക്ഷങ്ങൾ വിലയുള്ള ബാഗും ചെരുപ്പും വാങ്ങാം, ഞാൻ ഉപയോഗിച്ചാല്‍ അസിസ്റ്റന്റിനെ വരെ വിളിച്ച് ചോദിച്ച് നാണം കെടുത്തും': ജയം രവി
നടൻ ജയൻ രവി വിവാഹമോചിതനാകാൻ പോകുന്നു എന്ന വിവരം വലിയ വാർത്താ പ്രാധാന്യം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നേടിയിരുന്നു. പ്രസിദ്ധനായ ഒരു നടൻ വിവാഹ ബന്ധം വേർപെടുത്താൻ ഒരുങ്ങുന്നു എന്നതിനാൽ ആയിരുന്നില്ല വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്തത്, മറിച്ച് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തിന് ഒരുങ്ങിയതെന്ന ജയം രവിയുടെ ഭാര്യ ആരതിയുടെ വാക്കുകൾ പുറത്തു വന്നതോടെയാണ്.
പത്രക്കുറിപ്പിലൂടെയാണ് 15വർഷം നീണ്ട തങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജയം രവി വ്യക്തമാക്കിയത്. വിവാഹമോചന വാർത്തകൾക്കും ആരതിയുടെ പരസ്യ പ്രതികരണത്തിനും തൊട്ടുപിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്‍റെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹമോചനം സംബന്ധിച്ച വിഷയത്തില്‍ കൂടുതൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ.
ദാമ്പത്യജീവിതത്തിൽ ഭാര്യ ആര്‍തിയുടെ അമിത നിയന്ത്രണം കാരണം ജീവിതത്തിൽ ഒരു സ്വാതന്ത്ര്യവും അനുഭവിച്ചിട്ടില്ല എന്നും മറ്റുള്ളവരുടെ മുന്നിൽ പോലും നാണം കെടുത്തുന്ന ഭാര്യയുടെ പ്രവൃത്തികളുമാണ് വിവാഹബന്ധം അവസാനിപ്പിക്കലിലേക്ക് എത്തിച്ചതെന്നും നടൻ പറയുന്നു. കല്യാണത്തിനുശേഷം ഒരു സ്വാതന്ത്ര്യവും അനുഭവിച്ചിട്ടില്ല. ഞാൻ സമ്പാദിക്കുന്ന പണം ചെലവഴിക്കാൻ പോലും സ്വാതന്ത്ര്യമില്ല. വീട്ടിലെ ജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും തനിക്ക് ഭാര്യ തന്നിട്ടില്ലെന്നും തന്റെ സോഷ്യൽ മീഡിയകളുടെ'പാസ്സ്‌വേർഡ് വരെ കയ്യടക്കി വച്ചിരിക്കുകയായിരുന്നുവെന്നും നടൻ പറയുന്നു.
ആരതിയുടെ അമ്മയാണ് തന്റെ പല സിനിമകളും തിരഞ്ഞെത്തിരുന്നത് എന്നും എന്നിട്ട് ആ ചിത്രങ്ങള്‍ പരാജയപ്പെട്ടെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുമെന്നും നടൻ പറയുന്നു. പക്ഷേ എല്ലാം സാമ്പത്തിക ലാഭം നേടിയിട്ടുണ്ടെന്ന് പിന്നീട് കണക്കുകള്‍ നോക്കിയപ്പോൾ മനസിലായി. പക്ഷേ അത് നഷ്ടമാണെന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെയെങ്കിൽ വേറെ നിർമാതാക്കളുടെ പടം ചെയ്യാം എന്ന് തീരുമാനിച്ചു. പക്ഷേ അവർ അതിനും സമ്മതിക്കാതായി.
തനിക്ക് സ്വന്തയൊരു ബാങ്ക് അക്കൗണ്ട് ഇല്ലെന്നും ഉള്ളത് ആര്‍തിക്കൊപ്പമുള്ള ജോയിന്റ് അക്കൗണ്ടാണ് എന്നും പറഞ്ഞ നടൻ ഇത് കൊണ്ടുതന്നെ പണം ചെലവഴിച്ചാൽ ഭാര്യയോട് പറയണമെന്നും താൻ പണം ചെലവാക്കുന്നതിനെപ്പറ്റി എന്റെ അസിസ്റ്റന്റിനോടു പോലും ചോദിച്ച് നാണംകെടുത്തുമായിരുന്നുവെന്നും പറയുന്നു. അതേസമയം ഇതേ പണം ഉപയോഗിച്ച് ഭാര്യ ലക്ഷങ്ങൾ വിലയുള്ള ബാഗും ചെരുപ്പും വാങ്ങുമായിരുന്നുവെന്നും എന്നാൽ താൻ കാര്‍ഡ് ഉപയോഗിച്ചാല്‍ ഉടനെ എന്തിനാ ഇപ്പോൾ കാര്‍ഡ് ഉപയോഗിക്കുന്നത്, എന്താണ് കഴിക്കുന്നത് എന്ന് വരെ അവർക്ക് അറിയണമായിരുന്നുവെന്നും നടൻ ആരോപിക്കുന്നു.
ഒരിക്കല്‍ ഒരു വലിയ സിനിമയില്‍ കൂടെ പ്രവര്‍ത്തിച്ചവര്‍ക്ക് ഞാന്‍ ട്രീറ്റ് കൊടുത്തു. ഞാന്‍ പണം കൊടുത്തതിന് പിന്നാലെ എന്റെ അസിസ്റ്റന്റിനോട് വിളിച്ച് എന്തിനാണ് പണം ചെലവഴിച്ചതെന്ന് ചോദിച്ചു. ആരൊക്കെ ട്രീറ്റിന് വന്നു എന്നും ചോദിച്ചു. എനിക്ക് അത് വലിയ നാണക്കേടായി എന്നും പറഞ്ഞ നടൻ
സമ്മർദ്ദം താങ്ങാനാകാതെ സൈക്കോളജിസ്റ്റിനെ വരെ കണ്ടുവെന്നും വേറെ വഴിയില്ലാതെയാണ് വീട് വിട്ടുപോയതെന്നും പറയുന്നു.
What's Your Reaction?