ആരാധകർക്കൊപ്പം പുഷ്പ കാണാനെത്തി ‘പുഷ്പരാജ്‘; വികാരാധീനനായി അല്ലു അർജുൻ
ആരാധകർക്കൊപ്പം പുഷ്പ 2 കണ്ട് അല്ലു അർജുൻ.ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് ആരാധകർക്കായി ഒരുക്കിയ പ്രത്യേക ബെനിഫിറ്റ് ഷോ കാണാൻ അല്ലു അർജുൻ എത്തിയത് . തിയേറ്ററിനുള്ളിലെ ആരാധകരുടെ കരഘോഷം കണ്ട് വികാരാധീനനായ അല്ലു അർജുന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.ആരാധകർക്ക് നന്ദി പറഞ്ഞ് കൈവീശി കാണിക്കുന്ന അല്ലുവിനെ ദൃശ്യങ്ങളിൽ കാണാം.
ലോകമെമ്പാടും 12,500 സ്‌ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്. ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നുവെങ്കിലും പലയിടത്തും പ്രേക്ഷകർ തിക്കി തിരക്കിയതോടെ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് .
റിലീസിന് മുൻപേ തന്നെ നിരവധി റെക്കോർഡുകളാണ് പുഷ്പ 2 തകർത്തത്. പ്രീ-റിലീസിലും പ്രീ-ബുക്കിംഗിലും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ആറ് ഭാഷകളിലായി 12,000 തിയറ്ററുകളിൽ റിലീസ് ചെയ്ത ഒരേയൊരു തെലുങ്ക് ചിത്രമാണിത്.
What's Your Reaction?