കെജിഎഫിനു ശേഷം യാഷിൻറെ അതിലും കൂടിയ ഐറ്റം; സംവിധാനം ഗീതു മോഹൻദാസ്, 'ടോക്സിക്' ഒരു മെഗാ മാസ് എൻ്റർടെയ്നർ
കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ കന്നഡ ഇൻഡസ്ട്രിയൽ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ സ്റ്റാർഡം നേടിയെടുത്ത നടനാണ് യാഷ്. സൂപ്പർ ഹിറ്റായ ഒന്നാം ഭാഗം പോലെ തന്നെ കെജിഎഫിന്റെ രണ്ടാം ഭാഗവും ബോക്സ് ഓഫീസിൽ നിന്ന് ആയിരം കോടിക്ക് മുകളിൽ വാരിയിരുന്നു.
കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നടിയും അതിലുപരി സംവിധായകമായ മോഹൻദാസിനൊപ്പം കൈകോർക്കുന്നു എന്ന വാർത്ത വലിയ പ്രതീക്ഷയോടെ ആയിരുന്നു ആളുകൾ ഏറ്റെടുത്തത്. ടോക്സിക് എന്ന വൻ ബജറ്റിൽ ഒതുങ്ങുന്ന മാസ്സ് ആക്ഷൻ ചിത്രത്തെ കുറിച്ച് ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നതിനിടെ നടൻയാഷ് തന്നെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്
ഒരുപാട് പേർ ഗീതു മോഹൻദാസിനെ കുറിച്ച് തന്നോട് ചോദിക്കുന്നുണ്ട്. അവരോടായി യാഷ് ഇങ്ങനെയാണ് പറയുന്നത്. ഗീതു മോഹൻദാസിന്റെ മുൻ സിനിമകൾ ചിലപ്പോൾ വ്യത്യസ്തമായിരിക്കും പക്ഷേ അവർക്ക് മാസ് സിനിമകളുടെ പൾസ് അറിയാം. താനെന്നും പ്രേക്ഷകരെ എന്റർടൈം ചെയ്യിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ടോക്സിക് ഒരു മെഗാ മാസ്സ് എന്റർടെയിനിംഗ് സിനിമയാണെന്നും യാഷ് പറയുന്നു.
കൃത്യമായ പാഷനുമായി എത്തിയ ആളാണ് ഗീതു എന്നും സംവിധായകയുടെ മുൻ ചിത്രങ്ങൾ അടുത്ത കാലം വരെ താൻ കണ്ടിട്ടില്ലായിരുന്നു എന്നും എന്നാൽ ഒരു സിനിമയിൽ എന്താണ് ചെയ്യേണ്ടതിനെക്കുറിച്ച് അവർക്ക് കൃത്യമായ ധാരണയുണ്ടെന്നും ഗീതുവിനെ പുകഴ്ത്തി യാഷ് പറയുന്നു.
'വളരെ വ്യത്യസ്തമായ ലോകങ്ങളാണ് ഗീതു തന്റെ മുൻപത്തെ രണ്ടു സിനിമകളിലും ചെയ്തത്, എന്നാൽ ഇത് അതിൽ നിന്നെല്ലാം മാറിയുള്ള സിനിമയാണ്. ഒരു കഥ പറയാനുണ്ടെങ്കില്‍ അത് ഗംഭീരമായി പറയുക എന്നതേയുള്ളൂ. ആ കഥ എല്ലാ പ്രേക്ഷകര്‍ക്കും ആകര്‍ഷകമായി തോന്നുമ്പോഴാണ് അതൊരു വാണിജ്യ വിജയം ആകുന്നത്', യഷ് കൂട്ടിച്ചേർത്തു.
What's Your Reaction?