നിന്നോളം നന്നായി ആർക്കും പറ്റില്ലെന്ന് ഞാൻ അവനോട് പറഞ്ഞു; തിയറ്ററിൽ കാണുമ്പോൾ നിങ്ങൾ തീരുമാനിച്ചാൽ മതി: മമ്മൂക്ക

Oct 18, 2024 - 19:16
 0  2
നിന്നോളം നന്നായി ആർക്കും പറ്റില്ലെന്ന് ഞാൻ അവനോട് പറഞ്ഞു; തിയറ്ററിൽ കാണുമ്പോൾ നിങ്ങൾ തീരുമാനിച്ചാൽ മതി: മമ്മൂക്ക

സിനിമ രംഗത്തെ സംവിധായകരെയും ചെറിയ ചെറിയ താരങ്ങളെയും മെഗാസ്റ്റാർ  മമ്മൂക്കയോളം സപ്പോർട്ട് ചെയ്യുന്ന മറ്റൊരു കലാകാരൻ മലയാള സിനിമയിൽ വേറെ ഉണ്ടോ എന്ന കാര്യം സംശയമാണ്. ജോജു ജോർജ്, അസീസ് നെടുമങ്ങാട്, സംവിധായകൻ ജിയോ ബേബി  തുടങ്ങിയ നിരവധി കലാകാരന്മാർ മമ്മൂട്ടി എന്ന മഹാനടൻ മറ്റുള്ളവർക്ക് നൽകുന്ന പിന്തുണയെ കുറിച്ച് പല കുറി വാചാലരായിട്ടുണ്ട്. മമ്മൂക്ക പലപ്പോഴും മിമിക്രി കലാകാരന്മാരോട് കാണിക്കുന്ന പ്രത്യേക സ്നേഹവും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തരത്തിൽ പുതുതായി വരാൻ പോകുന്ന മമ്മൂക്ക ചിത്രമായ ബസൂക്കയുടെ സംവിധായകനോട് താരം  പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

  കലൂർ ഡെന്നിസിന്റെ മകൻ ദിഡിനോ ഡെന്നിസാണ്  ബസുക്കയുടെ സംവിധായകൻ. ബസുക്കയുടെ കഥ പറയാൻ ഡിനോ തന്റെ പിന്നാലെ കുറെ നടന്നിരുന്നുവെന്നും എന്നാൽ 'നിനക്കൊന്നും വേറെ പണിയില്ലേ അച്ഛൻ എഴുതി എന്ന് പറഞ്ഞ് നിനക്കെന്താ കോളിറ്റി?' എന്നാണ് താൻ ഡിനോയോട് പകരം ചോദിച്ചതെന്നും  മമ്മൂട്ടി പറയുന്നു. ഇതിനു മറുപടിയായി 'എന്റെ കഥ ഒന്ന് കേൾക്കണം' എന്നായി ഡിനോ.  എന്തായാലും കഥ കേട്ടതോടെ തനിക്ക് കൊള്ളാമെന്നു തോന്നി എന്നും പ്രൊജക്റ്റ് ഓക്കേ പറഞ്ഞതോടെ ആര് സംവിധാനം ചെയ്യുമെന്ന കൺഫ്യൂഷനായി അടുത്തതെന്നും മമ്മൂക്ക പറയുന്നു. ഈ സമയത്ത് താനാണ് സംവിധായക കുപ്പായം ഡിനോയോട് തന്നെ ഇടാൻ പറഞ്ഞതെന്നും 'നിന്നോളം നന്നായി ആർക്കും ഈ കഥ പറയാൻ പറ്റില്ല, നീ തന്നെ ചെയ്യണമെന്നും' താൻ പറഞ്ഞെന്നും മമ്മൂക്ക പറയുന്നു.

 അവന് ഒരു എക്സ്പീരിയൻസും ഇല്ല. ബാക്കി നിങ്ങൾ കാണുമ്പോൾ തീരുമാനിച്ചാൽ മതി. അതിൽ അവന് ഓരോ ഫ്രെയിം കാണാ പാഠമാണ് ഓരോ സീനും ഓരോ ഷോട്ടും കൃത്യമാണ് ഡിനോയെ പുകഴ്ത്തി മമ്മൂട്ടി പറയുന്നു. എന്തായാലും ഗെയിം ത്രില്ലർ യോണറിൽ  പുറത്തിറങ്ങുന്ന ചിത്രത്തിന്റെ  ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു മമ്മൂക്ക സ്റ്റൈലിഷ്  ലുക്കിൽ എത്തുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow